മലയാളി എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പ്; സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് എന്‍ജിനിയറിങ് പഠനത്തിന് പ്രതിവര്‍ഷം 53000 രൂപ
ഇന്ത്യയിലെ ഒരു എൻജിനീയറിങ് കോളേജിലോ സർവകലാശാലയിലോ നിന്നുള്ള എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ ഡിഗ്രി പ്രോഗ്രാമുകളിൽ പഠിക്കുന്നവർക്ക്. സ്കോളർഷിപ്പ് തുക പ്രതിവർഷം 600 യൂറോ (ഏകദേശം 53000 രൂപയുടെ മൂല്യം). കോഴ്സിനിടയിലെ നാല്/അഞ്ച് വർഷത്തെ പഠനത്തിനായി, വിജയകരമായി വ്യവസ്ഥകള്‍ക്കു എല്ലാ വർഷവും സ്കോളർഷിപ്പ് നൽക്കും.
യോഗ്യത
അംഗീകൃത എന്‍ജിനിയറിങ് കോളേജില്‍ അല്ലെങ്കില്‍ സര്‍വകലാശാലയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ (എട്ട് സെമസ്റ്റര്‍) അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ (എട്ട് സെമസ്റ്റര്‍) അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ (ബിആര്‍ക്കിന് 10 സെമസ്റ്ററുകള്‍) കോഴ്‌സില്‍ എന്‍ജിനിയറിങ്, ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍ അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ഒന്നില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കണം.
കേരള പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ അഭിമുഖീകരിച്ച് 7000-നുള്ളില്‍ റാങ്ക് നേടിയിരിക്കണം. ബിആര്‍ക്ക് കോഴ്‌സിന് പഠിക്കുന്നവര്‍ നാറ്റ അഭിമുഖീകരിച്ചിരിക്കണം. അതില്‍ 110 എങ്കിലും സ്‌കോര്‍ വേണം. പത്താംക്ലാസിലും പന്ത്രണ്ടാം ക്ലാസിലും 85 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ലാറ്ററല്‍ എന്‍ട്രിയിലൂടെ (ഡിപ്ലോമ അല്ലെങ്കില്‍ മറ്റ് ബിരുദത്തിനുശേഷം) പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി കോഴ്‌സിന്റെ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല. മാതാപിതാക്കളുടെ സംയോജിത വാര്‍ഷികവരുമാനം (എല്ലാ സ്രോതസ്സുകളില്‍ നിന്നും) ഒരു ലക്ഷത്തി അമ്പതിനായിരം രൂപയില്‍ താഴെയായിരിക്കണം.
അപേക്ഷ
meahouston.org വഴി നവംബര്‍ ഒന്നുവരെ അപേക്ഷിക്കാം. മാര്‍ഗനിര്‍ദേശ രേഖയില്‍ പറയുന്ന എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് (പി.ഡി.എഫ് ഫോര്‍മാറ്റില്‍) meahouston.scholarship@gmail.com ലേക്ക് നവംബര്‍ ഒന്നിനകം അയക്കണം. ഇതിനകം മറ്റൊരു സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ അപേക്ഷയ്‌ക്കൊപ്പം നല്‍കണം. സ്‌കോളര്‍ഷിപ്പുകള്‍ 2026 മാര്‍ച്ച് 31-നകം അനുവദിക്കും.