ബിഫാം ലാറ്ററൽ എൻട്രി: നവംബർ 15 വരെ അപേക്ഷിക്കാം.

കേരളത്തിലെ സർക്കാർ / സ്വകാര്യ സ്വാശ്രയ ബിഫാം ലാറ്ററൽ എൻട്രിക്കുള്ള പ്രവേശനപരീക്ഷയ്ക്ക് 15നു വൈകിട്ട് 4 വരെ അപേക്ഷിക്കാം. www.cee.kerala.gov.in.

ഫോട്ടോയും ഒപ്പും പത്താം ക്ലാസ് സർട്ടിഫിക്കറ്റും ഇതോടൊപ്പം അപ്‌ലോ‍ഡ് ചെയ്യണം. മറ്റു സർട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും 20ന് അകം അപ്‌ലോ‍ഡ് ചെയ്താലും മതി.

800 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കാം; പട്ടികജാതിക്കാർക്ക് 400 രൂപ. പട്ടികവർഗക്കാർക്ക് അപേക്ഷാഫീയില്ല. രേഖകളൊന്നും എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് അയച്ചുകൊടുക്കേണ്ട.

50% മാർക്കോടെ ഫൈനൽ ഇയർ ഡിഫാം പരീക്ഷ അഥവാ തുല്യയോഗ്യതയുള്ള കേരളീയർക്കാണു പ്രവേശനം. ഉയർന്ന പ്രായമില്ല. കൗൺസലിങ് വേളയിൽ ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ റജിസ്ട്രേഷന് അപേക്ഷിച്ചതിന്റെ തെളിവോ ഹാജരാക്കണം. കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ 23നു നടത്തും. 90 മിനിറ്റിൽ ഉത്തരം നൽകേണ്ട 120 ഒബ്ജക്ടീവ് മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. തെറ്റിനു മാർക്കു കുറയ്ക്കും.

ബിഫാം മൂന്നാം സെമസ്റ്ററിലേക്കാണു പ്രവേശനം. സർക്കാർ / സ്വകാര്യ സ്വാശ്രയ കോളജുകളിൽ ബിഫാമിന് അനുവദിച്ചിട്ടുള്ള സീറ്റുകളുടെ 10% അധിക സീറ്റുകളിലേക്കും, 2024 പ്രവേശനത്തിൽ വന്ന ലാപ്സ്ഡ് സീറ്റുകളിലേക്കുമാണ് ലാറ്ററൽ പ്രവേശനം. സ്വകാര്യ കോളജുകളിലെ 10% അധിക സീറ്റുകളുടെ നേർപകുതി സർക്കാർ ക്വോട്ടയാണ്. സർക്കാർ കോളജുകളിലെ മുഴുവൻ സീറ്റുകൾ, സ്വകാര്യ കോളജുകളിലെ സർക്കാർ ക്വോട്ടയിലെ സീറ്റുകൾ, സ്വകാര്യ കോളജുകളിലെ ലാപ്സ്ഡ് സീറ്റുകൾ എന്നിവയിലെ കൗൺസലിങ്ങും അലോട്മെന്റും എൻട്രൻസ് പരീക്ഷാ കമ്മിഷണർ നടത്തും.

സ്വകാര്യ കോളജുകളിലെ 10% അധിക സീറ്റുകളുടെ നേർപകുതി മാനേജ്മെന്റ് ക്വോട്ടയാണ്. ഇവയിലേക്കുള്ള പ്രവേശനം അതതു മാനേജ്മെന്റ് നടത്തും.‌ സ്ഥാപനങ്ങളും സീറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. സർക്കാർ സീറ്റുകളിൽ നിർദിഷ്ട സംവരണക്രമം പാലിക്കും.

സർക്കാർ കോളജുകളിൽ വാർഷിക ഫീ 19,690 രൂപ. 1740 രൂപ നിരതദ്രവ്യവും സർവകലാശാലാ റജിസ്ട്രേഷൻ ഫീയും പുറമേ. പ്രവേശന വിജ്ഞാപനവും അപേക്ഷാരീതിയടക്കം പൂർണ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഹെൽപ്‌ലൈൻ : 0471–2332120, ceekinfo.cee@kerala.gov.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001431901