ഐഐടി മദ്രാസ്: സ്കൂൾ അധ്യാപകർക്കായി ‘AI for All’ കോഴ്‌സുകൾ
രാജ്യത്തുടനീളം പ്ലേ സ്കൂളിൽ നിന്ന് പ്ലസ് ടു വരെ അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാന പരിശീലനം നൽകാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ് പുതിയൊരു നീക്കവുമായി രംഗത്തെത്തി. ‘AI for Educators’ എന്ന പ്രത്യേക കോഴ്സാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി ഫിസിക്‌സിൽ AI, കെമിസ്ട്രിയിൽ AI, അക്കൗണ്ടിംഗിൽ AI, ക്രിക്കറ്റ് അനലിറ്റിക്സ് വിത്ത് AI, പൈത്തൺ ഉപയോഗിച്ച് AI/ML തുടങ്ങിയ അഞ്ച് ഓൺലൈൻ കോഴ്സുകളും ലഭ്യമാണ്. ആറ് കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ 10 വരെ SWAYAM Plus പോർട്ടലിലൂടെ (swayam-plus.swayam2.ac.in/ai-for-all-courses) നടത്താം.
കോഴ്‌സുകൾ സ്കൂൾ അധ്യാപകരെയും ഭാവി അധ്യാപകരെയും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. പഠന-പരിശോധനാ രീതികളും വിദ്യാർത്ഥികളുടെ പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ടൂളുകൾ ഇവ നൽകും. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മാത്രമല്ല, ആർട്സ്, സയൻസ്, കൊമേഴ്‌സ്, മറ്റ് മേഖലകളിൽ ഉള്ളവർക്കും ഇവ അനുയോജ്യമാണ്.
കോഴ്‌സ് പൂർണമായും സൗജന്യമാണ്. എന്നാൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പരീക്ഷകളിൽ പങ്കെടുക്കണം. സർട്ടിഫിക്കേഷൻ കുറഞ്ഞ ഫീസിന് ലഭ്യമാകും. കോഴ്‌സുകളുടെ ദൈർഘ്യം 25 മുതൽ 45 മണിക്കൂർ വരെ ആയിരിക്കും.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന SWAYAM Plus, ഐഐടി മദ്രാസ് നിയന്ത്രിക്കുന്ന ഒരു ദേശീയ ഇ-ലേണിംഗ് പ്ലാറ്റ്ഫോമാണ്. നിലവിൽ 430-ൽ അധികം കോഴ്‌സുകൾ, എൻജിനീയറിംഗ്, BFSI, ഹോസ്പിറ്റാലിറ്റി, ഐടി/ഐടിഇഎസ് തുടങ്ങിയ 15-ൽ കൂടുതലുള്ള മേഖലകളിൽ ലഭ്യമാണ്. ചില കോഴ്‌സുകൾ ക്രെഡിറ്റ് അലൈൻഡ് ആയിട്ടുള്ളതും വിദഗ്ധർ പരിശോധിച്ചതുമാണ്. ഇതുവരെ 3,70,000-ത്തിലധികം പഠിതാക്കൾ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ക്ലാരിഫിക്കേഷനുകൾക്കോ കോൾബാക്കിനോ, അധ്യാപകർ pmu-sp@swayam2.ac.in
എന്ന വിലാസത്തിൽ ബന്ധപ്പെടാം.