ഐഐഎസ്ടിയിൽ പിഎച്ച്ഡി: ഓൺലൈൻ അപേക്ഷ 20 വരെ.
തിരുവനന്തപുരത്ത് വലിയമലയിൽ പ്രവർത്തിക്കുന്ന കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 2026 ജനുവരിയിലെ പിഎച്ച്ഡി പ്രവേശനത്തിന് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. (Indian Institute of Space Science & Technology, Valiamala, Thiruvananthapuram - 695 547; ഫോൺ: 0471-256 8477; വെബ്: www.iist.ac.in).
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്പേസ് എൻജി, ഏവിയോണിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യൂമാനിറ്റീസ് എന്നീ 7 വിഷയങ്ങളിലാണ് അവസരം. 4 വിഷയങ്ങളിലേക്കുവരെ അപേക്ഷിക്കാം. നവംബർ 20ന് 35 വയസ്സിൽ കുറവായിരിക്കണം. അർഹതയുള്ളവർക്കു മാനദണ്ഡപ്രകാരം പ്രായപരിധി ഇളവു കിട്ടും.
മറ്റു വിവരങ്ങൾ.
തിരുവനന്തപുരത്ത് വലിയമല ക്യാംപസിൽ സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 15ന്. ഇന്റർവ്യൂ ഡിസംബർ 16 – 19 വരെ. ഡിസംബർ 26 നു സിലക്‌ഷൻ ലിസ്റ്റിടും. ജനുവരി രണ്ടിനു ചേരണം. ക്ലാസുകൾ 5നു തുടങ്ങും.





