ബിഎസ്‍സി നഴ്സിങ് പ്രവേശനം; സ്പെഷൽ അലോട്മെന്റ് 13 ന്: പ്രധാന വിദ്യാഭ്യാസ വാർത്തകൾ.
തിരുവനന്തപുരം ∙ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കാർഷിക സർവകലാശാല) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കൻസി താൽക്കാലിക അലോട്മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ 12 ന് ഉച്ചയ്ക്ക് 12.30 നുള്ളിൽ അറിയിക്കണം. 0471 2525300. ആയുർവേദ, ഹോമിയോപ്പതി, സിദ്ധകാറ്റഗറി ലിസ്റ്റും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ബിഎസ്‌സി നഴ്സിങ് സ്പെഷൽ അലോട്മെന്റ്.
തിരുവനന്തപുരം ∙ ബിഎസ്‍സി നഴ്സിങ് പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്മെന്റ് നാളെ നടത്തും. www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് 13 ന് ഉച്ചയ്ക്ക് ഒന്നു വരെ പുതിയ കോളജ് ഓപ്ഷനുകൾ സമർപ്പിക്കാം. ഫോൺ: 0471 2560361.
എംബിബിഎസ്, ബിഡിഎസ് സ്ട്രേ വേക്കൻസി.
തിരുവനന്തപുരം ∙ എംബിബിഎസ്, ബിഡിഎസ് മൂന്നാംഘട്ട അലോട്മെന്റിനു ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിന് സ്‌ട്രേ വേക്കൻസി അലോട്മെന്റ് നടത്തുന്നു. കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്ക് ഓൺലൈനായി ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യാൻ 13 നു രാത്രി 11.59 വരെ അവസരമുണ്ട്. www.cee.kerala.gov.in.
പിജി ഹോമിയോ അലോട്മെന്റ്.
തിരുവനന്തപുരം ∙ പിജി ഹോമിയോപ്പതി മൂന്നാംഘട്ട താൽക്കാലിക അലോട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇമെയിലിൽ 12 ന് ഉച്ചയ്ക്ക് 2ന് അകം അറിയിക്കണം. വിവരങ്ങൾക്ക്– www.cee.kerala.gov.in.





