പ്ലസ് വൺ പ്രവേശനം ആദ്യ അലോട്മെന്റ് ജൂൺ 5ന്
തിരുവന്തപുരം :പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ജൂൺ 5 ന് ,ട്രയൽ അലോട്ട്മെന്റ് ലഭിച്ചത് 2,44,618 പേർക്കാണ്. 4,65,815 അപേക്ഷകൾ ആണ് മറ്റു ജില്ലകളിലേക്കുള്ളതടക്കം ആകെ ഉള്ളത് .സർക്കാർ എയ്ഡഡ് സ്കൂളുകളിൽ മൊത്തം 3,07,344 മെറിറ്റ് സീറ്റുകൾ ഉണ്ട്.സംവരണം കൃത്യമായി പരിഗണിച്ചാണ് ആദ്യഘട്ട അലോട്ട്മെന്റ് അതുകൊണ്ട് ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്ത സംവരണ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്.മുഖ്യ ഘട്ടത്തിലെ മൂന്നാം അല്ലോട്മെന്റിൽ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. അതോടെ കൂടുതൽ പേർക്ക് അലോട്ട്മെന്റ് ലഭിക്കും.കൂടുതൽ അപേക്ഷകരുള്ള ജില്ലകൾ ആകെ അപേക്ഷകർ, മെറിറ്റ് സീറ്റ്, അലോട്മെന്റ് ലഭിച്ചവർ എന്ന ക്രമത്തിൽ. മലപ്പുറം– 82,425, 49,664, 36,385, കോഴിക്കോട്– 48,121, 31,151, 23,731, പാലക്കാട്– 45,203, 27,199, 22,565, തൃശൂർ– 40,276, 26,115, 21,844. അപേക്ഷകർക്ക് 31നു വൈകീട്ട് 5 വരെ ട്രയൽ അലോട്ട്മെന്റ് പട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്താം.4,33,231 പ്ലസ് വൺ സീറ്റുകൾ ആണ് സർക്കാർ,എയ്ഡഡ്,അൺ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ,കമ്മ്യൂണിറ്റി സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ഉൾപ്പടെ ഉള്ളത് .





