എഫ്എംജിഇ: 14 മുതൽ റജിസ്റ്റർ ചെയ്യാം: പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ.
തിരുവനന്തപുരം ∙ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സ്ട്രേ വേക്കൻസി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനു ശേഷം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനു ശേഷം അലോട്മെന്റ് ലഭിച്ച കോഴ്സ്/കോളജിൽ 15ന് 4ന് അകം പ്രവേശനം നേടണം. www.cee.kerala.gov.in.
എംഫാം: ഓപ്ഷൻ 17 വരെ.
തിരുവനന്തപുരം ∙ എംഫാം ഒന്നാംഘട്ട അലോട്മെന്റ് നടപടികൾ ആരംഭിച്ചു. 17ന് 6 വരെ ഓപ്ഷൻ നൽകാം. www.cee.kerala.gov.in.
പിജി ഹോമിയോ അലോട്മെന്റ് .
തിരുവനന്തപുരം ∙ പിജി ഹോമിയോ കോഴ്സ് മൂന്നാംഘട്ട അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കോളജുകളിൽ 19ന് വൈകിട്ട് 3നുള്ളിൽ പ്രവേശനം നേടണം. www.cee.kerala.gov.in.
എഫ്എംജിഇ: ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം...
ന്യൂഡൽഹി ∙ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷന് (എഫ്എംജിഇ– ഡിസംബർ 2025) നവംബർ 14 മുതൽ ഡിസംബർ 4 (രാത്രി 11:55) വരെ റജിസ്റ്റർ ചെയ്യാം. ജനുവരി 17നാണ് പരീക്ഷ. ഫലം ഫെബ്രുവരി 17-നകം പ്രസിദ്ധീകരിക്കും. നാഷനൽ മെഡിക്കൽ കമ്മിഷൻ നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് പരീക്ഷയ്ക്ക്. ആവശ്യമാണ്. വിശദവിവരങ്ങൾക്ക് natboard.edu.in.





