പാലാ ഐഐഐടിയിൽ പിഎച്ച്ഡി: അപേക്ഷ നവംബർ 14 വരെ.
പാലാ ഐഐഐടി 2026 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് അവസരം. നവംബർ 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. https://phd.iiitkottayam.ac.in , 0482–2202161.
അപേക്ഷാഫീ 1000 രൂപ. പെൺകുട്ടികളും എസ്‌സി, എസ്ടി, ഭിന്നശേഷി വിദ്യാർഥികളും 500 രൂപയടച്ചാൽ മതി. ഒന്നിലേറെ വിഷയങ്ങളിലേക്കു വെവ്വേറെ അപേക്ഷ സമർപ്പിക്കണം. നവംബർ 16–20 തീയതികളിൽ എഴുത്തുപരീക്ഷ / ഇന്റർവ്യൂ എന്നിവ ഉണ്ട്. സെമസ്റ്റർ ഫീ 22,000 രൂപ. മറ്റു ഫീസും ഹോസ്റ്റൽഫീസും പുറമേ. ഫുൾടൈം ഗവേഷകർക്ക് 25,000 രൂപയിൽ കുറയാത്ത പ്രതിമാസ ടീച്ചിങ് അസിസ്റ്റൻസ് ലഭിക്കും.





