ഹോർമിസ് സ്‌കോളർഷിപ്: ഡിസംബർ 31 വരെ അപേക്ഷിക്കാം.
കൊച്ചി ∙ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്‌സി, ബിഇ/ ബിടെക്/ ബിആർക്, ബിഎസ്‌സി നഴ്‌സിങ്, ബിഎസ്‌സി അഗ്രികൾചർ, എംബിഎ/ പിജിഡിഎം (ഫുൾടൈം) എന്നീ കോഴ്‌സുകളിൽ 2025-26 വർഷത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്കാണ് അവസരം.
പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സർവീസിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല. വീരമൃത്യു വരിച്ച സായുധ സേനാംഗങ്ങളുടെ ആശ്രിതർ, കാഴ്ച- സംസാര- കേൾവി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് : https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final.





