ഹയർ സെക്കൻഡറി അധ്യാപക യോഗ്യതാനിർണയ പരീക്ഷ: റജിസ്ട്രേഷൻ 28 വരെ.

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്‌എസ്‌ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് 2026 ജനുവരിയിൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) 28നു വൈകിട്ട് 5 വരെ ഓൺ‌ലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ടെസ്‌റ്റ് നടത്തും. തീയതി പിന്നീട്. എൽബിഎസ് ആണ് പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; ഫോൺ: 0471- 2560311, lbscentre@gmail.com. വെബ്: https://lbscentre.in & www.lbscentre.kerala.gov.in.

പരീക്ഷാരീതി.

2 പേപ്പറുകൾ. ഒന്നാം പേപ്പർ എല്ലാവരും എഴുതണം. ഇതിൽ പൊതുവിജ്‌ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിൽ പോസ്‌റ്റ് ഗ്രാജ്വേറ്റ് നിലവാരത്തിൽ ബന്ധപ്പെട്ട വിഷയം. ഇത്തരം 32 വിഷയങ്ങളിൽ നിന്ന് അർഹതയുള്ളത് തിരഞ്ഞെടുക്കാം. ഈ ലിസ്റ്റിൽ പെടാത്ത വിഷയത്തിൽ യോഗ്യത നേടിയവർ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്ന‌് അർഹത, തുല്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഓരോ പേപ്പറിലും 120 മിനിറ്റിൽ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഇതിന് ഓരോ മാർക്ക്. മാത്‌സിനും സ്‌റ്റാറ്റിസ്‌റ്റിക്‌സിനും മാത്രം ഒന്നര മാർക്കുള്ള 80 ചോദ്യങ്ങൾ വീതം. തെറ്റുത്തരത്തിനു മാർക്കു കുറയ്‌ക്കില്ല.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001398555