മറ്റു സംസ്ഥാനങ്ങളിലെ ഡീംഡ് യൂണിവേഴ്സിറ്റി സെന്ററുകള്‍ കേരളത്തിലും
യുജിസിയുടെ പുതിയ തീരുമാന പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡീംഡ് യൂണിവേഴ്സിറ്റികളുടെ ഓഫ് ക്യാംപസ് സെന്ററുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യത തെളിഞ്ഞു. 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിപുലമായ സ്വയംഭരണാവകാശങ്ങള്‍ നല്കാന് യുജിസി തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി. സ്വന്തം സംസ്ഥാനത്തിനു പുറത്ത് ഓഫ് ക്യാംപസ് സെന്ററുകള്‍ തുടങ്ങാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. ഇത്തരം സെന്ററുകള്‍ കടന്നുവന്നാല്‍ ധാരാളം കുട്ടികള്‍ക്ക് നിലവാരമുള്ള ഉന്നത പഠനത്തിന് അവസരം ലഭിക്കും മേല്‍ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നൂറുകണക്കിന് കേരളീയര്‍ പഠനം നടത്തുന്നുണ്ട്.