മൈക്രോസോഫ്റ്റ് ടീംസില്‍ മലയാളമടക്കം എട്ട് ഇന്ത്യന്‍ ഭാഷകള്‍കൂടി
ജോലി സ്ഥലത്ത് ആശയവിനിമയവും സഹകരണവും എളുപ്പമാക്കുന്നതിനും പ്രാദേശിക ഭാഷകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരെ അതിന് പ്രാപ്തരാക്കുന്നതിനും വേണ്ടി മൈക്രോസോഫ്റ്റ്
ടീംസ് എന്ന പേരില്‍ എട്ട് ഇന്ത്യന്‍ ഭാഷകളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഡെസ്ക്ടോപ്പിലും വെബിലുമുള്ള ടീമിന് ഹിന്ദിക്ക് ശക്തമായ പിന്തുണ നല്കിയപ്പോള് മലയാളം, ബംഗാളി, തെലുങ്ക്, തമിഴ്, മറാത്തി, ഗുജറാത്തി, കന്നഡ തുടങ്ങിയ പ്രാദേശിക ഭാഷകള്‍ക്ക് മൊബൈല്‍ പതിപ്പാണ് ആവിഷ്കരിച്ചത്. മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നതിലൂടെ സ്ഥാപനങ്ങള്‍ക്ക് വ്യത്യസ്തമായ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ചാറ്റ്, മീറ്റിങ്ങുകള്‍, കോളിംഗ്, കണ്ടന്റ്ഷെയറിംഗ് പോലുള്ള പ്രകിയകള്‍
ഒരുമിച്ച് കൊണ്ടുവരുന്ന ഒരൊറ്റ കേന്ദ്രത്തിലേക്ക് മാറാനും കഴിയും.