ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാം :സ്പൈ ആപ്പുകൾ എന്നാൽ?

സാമാന്യ യുക്തിക്കു നിരക്കാത്ത ഓഫറുകളും നിരക്കുകളും തട്ടിപ്പാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയില്ലാതെ കുരുക്കുകളിൽ ചാടും മുൻപ് ശ്രദ്ധിക്കാം :

അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ ഫോണിലേക്ക് നുഴഞ്ഞു കയറാനുള്ള വഴിയാണെന്ന് മനസ്സിലാക്കണം. ഈ അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളതാണോ എന്ന് പരിശോധിക്കാം. മിക്ക സ്പൈ ആപ്പുകളും പ്ലേ സ്റ്റോറിൽ ഉണ്ടാകില്ല.

സിനിമ ഡൗൺലോഡിങ്ങിനും മറ്റുമുള്ള അപ്പ്ലിക്കേഷനുകൾ പ്ലെയ്സ്റ്റോറിൽ ലഭ്യമല്ലാത്തതു നിയമവിരുദ്ധം ആയതിനാലാണ്. ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് നിയമലംഘനമാണെന്നു മാത്രാമല്ല നിങ്ങളുടെ സ്വകാര്യതയെ പരസ്യപ്പെടുത്തലുമാണ്.

ഈ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഗാലറി, മെമ്മറി, മൊബൈൽ ഡാറ്റാ, കാൾ ഹിസ്റ്ററി, കോൺടാക്ട് തുടങ്ങിയവ അക്സസ്സ് ചെയ്യാനുള്ള അനുമതി നൽകേണ്ടി വരും. ഹാക്കിങ്ങിന് ഇതു ഉപയോഗിക്കപ്പെടാം. ചില അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ മെനുവിൽ ലിസ്റ്റ് ചെയ്യാറില്ല. എന്തെങ്കിലും error സംഭവിച്ചതാകുമെന്ന് നമ്മൾ കരുതും. പക്ഷെ അപ്പ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്ത അതേ നിമിഷം തന്നെ ഹാക്കർ അതു ഇൻവിസിൽ ആക്കുന്നതാകാം.

അൺഇൻസ്റ്റാൾ ചെയ്യുന്നതിനായി പിന്നീട് ഈ ആപ്പ്ളിക്കേഷനുകൾ സെർച്ച്‌ ചെയ്താലും കാണില്ല. സിസ്റ്റം സർവീസ്, സെക്യൂരിറ്റി തുടങ്ങി അൺഇൻസ്റ്റാൾ ചെയ്യാൻ മടിക്കുന്ന പേരുകളിലാകും ഇതു സേവ് ചെയ്യപ്പെടുക.
സ്പൈ അപ്പ്ലിക്കേഷനുകളോ ഹാക്കിങ് അപ്പുകളോ ഇൻസ്റ്റാൾ ചെയ്തു എന്ന് തോന്നിയാൽ ഉടൻ തന്നെ ഫോൺ ഫാക്ടറി റീസെറ്റ് ചെയ്യുകയാണ് മാർഗ്ഗം.
ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ എന്നറിയാം :

സാധാരണ ഉപയോഗിക്കുന്നതിനേക്കാളും വളരെയധികം ഡാറ്റാ ഉപയോഗിച്ചതായി കാണുന്നുണ്ടെങ്കിൽ ബാൾക് ആയി ഫോട്ടോയോ വീഡിയോയോ അപ്‌ലോഡ് ആയതിന്റെ ലക്ഷണമാകാം. മൊബൈൽ ഡാറ്റാ സെറ്റിങ്സിൽ നോക്കിയാൽ ഓരോ അപ്പ്ലിക്കേഷനും ഉപയോഗിച്ച ഡാറ്റാ പ്രത്യേകമായി മനസിലാക്കാം.

അധികം ഉപയോഗിക്കാത്ത അപ്ലിക്കേഷൻ വളരെ കൂടുതൽ ഡാറ്റാ ഉപയോഗിക്കുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. ക്യാമറ, ഗാലറി പോലുള്ള ചെറിയ ഡാറ്റാ ആവശ്യമുള്ള ആപ്പ്ളിക്കേഷനുകൾ ധാരാളം ഡാറ്റാ ഉപയോഗിന്നുണ്ടെങ്കിൽ ചോർച്ചയുണ്ടെന്നു മനസിലാക്കാം.
ഉപയോഗിക്കാത്ത സമയങ്ങളിലും രാത്രി സമയത്തും മൊബൈൽ ഡാറ്റാ ഓഫ് ആക്കി ഇടണം. ആഴ്ചയിൽ ഒരിക്കൽ ഈ പരിശോധന ചെയ്യണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752410