പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ഥികളേ എന്തിന് ടെന്‍ഷന്‍?


നിങ്ങളുടെ ഭാവി സുരക്ഷിതമാണ് ബിസിനസ്സ് ലോകത്തിന്‍റെ ന്യൂക്ലിയസ് ആയ കൊമേഴ്സ് പഠിച്ചവര്‍ക്ക് സാമ്പത്തിക രംഗത്ത് ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കാം. നിങ്ങള്‍ക്കായി വിവിധ കോഴ്സുകള്‍ കാത്തിരിക്കുന്നു. ആരാണ് സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍? ആരാണ് കമ്പനി സെക്രട്ടറി? ആരാണ് കോസ്റ്റ് അക്കൗണ്ടന്‍റ്?
ഇവരെല്ലാം സാമ്പത്തിക രംഗത്തെ മുടിചൂടാമന്നന്‍മാരാണ്.

സ്റ്റാറ്റ്യൂട്ടറി ഓഡിറ്റര്‍
സാമ്പത്തിക റിപ്പോര്‍ട്ട് സത്യസന്ധമാണെന്നും പരിപൂര്‍ണമാണെന്നും നിയമ വിധേയമാണെന്നും എഴുതി ഒപ്പിടാന്‍ അധികാരവും അര്‍ഹതയുമുള്ളവര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്‍ഡ്യയുടെ സി.എ കോഴ്സ് പാസ്സായാല്‍ മതി. വിശദവിവരങ്ങള്‍ക്ക് www.icai.org സൈറ്റ് സന്ദര്‍ശിക്കുക.

കമ്പനി സെക്രട്ടറി
പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകളില്‍ ഭരണ നിര്‍വഹണം കമ്പനി സെക്രട്ടറിമാരുടെ ചുമതലയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറി ഓഫ് ഇന്‍ഡ്യയുടെ cs കോഴ്സ് പാസ്സാകണം. വിശദ വിവരങ്ങള്‍ക്ക് www.icsi.edu സൈറ്റ് സന്ദര്‍ശിക്കുക.

കോസ്റ്റ് അക്കൗണ്ടന്‍റ്
ഒരു സേവനം അല്ലെങ്കില്‍ സാധനങ്ങളുടെ ഉത്പാദക യൂണിറ്റിന്‍റെ ബഡ്ജറ്റ് തയ്യാറാക്കുക, പ്രോഫിറ്റിലിറ്റി അനാലിസിസ് തയ്യാറാക്കുക തുടങ്ങിയവയുടെ ഫിനാന്‍ഷ്യല്‍ സ്പെഷ്യലിസ്റ്റ് ആണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍റ് മാനേജ്മെന്‍റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ CMA കോഴ്സ് പാസ്സാകണം. വിശദവിവരങ്ങള്‍ക്ക് https://icmai.ഇൻ സന്ദര്‍ശിക്കുക.

ഫോറന്‍സിക് അക്കൗണ്ടന്‍റ്
സിവില്‍ തര്‍ക്കങ്ങള്‍, പ്രോപ്പര്‍ട്ടി ക്രൈം, കണക്കുകളിലെ ചതി മുതലായവയുടെ ഇന്‍വെസ്റ്റിഗേറ്റര്‍ ആണ്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്‍റ്സിന്‍റെ CMA പാസ്സാകണം.
വിശദവിവരങ്ങള്‍ക്ക് www.icai.org സൈറ്റ് സന്ദര്‍ശിക്കുക.

മുകളില്‍ പറഞ്ഞിട്ടുള്ളത് ഏറ്റവും പ്രധാനപ്പെട്ട കോഴ്സുകള്‍ ആണ്. നിരവധി കോഴ്സുകള്‍ കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കായി കാത്തിരിക്കുന്നു.

അക്കൗണ്ടന്‍സി പഠനം എളുപ്പമാക്കാന്‍ ടിപ്സ്

1. അക്കൗണ്ടന്‍സി തത്ത്വങ്ങളും സ്റ്റാന്‍ഡേഡുകളും അറിഞ്ഞിരിക്കുക.
2. അക്കൗണ്ടുകളുടെയും സ്റ്റേറ്റുമെന്‍റുകളുടെയും പെര്‍ഫോമ അറിഞ്ഞിരിക്കുക.
3. ആദ്യ ക്ലാസ്സില്‍ തന്നെ നോട്ടു തയ്യാറാക്കി തുടങ്ങുക
4. സമയ നിഷ്ഠയോടെ പഠിക്കുക
5. ക്ലാസ് സമയം പരമാവധി ഉപയോഗപ്പെടുത്തുക.
6. സംശയങ്ങള്‍ മടി കൂടാതെ നിവൃത്തി വരുത്തുക
7. അക്കൗണ്ടിംഗ് പഠനത്തിന് കൂട്ടായ പഠനം നല്ലതാണ്
8. എളുപ്പമുളള ഭാഗം ആദ്യം പഠിച്ചു തീര്‍ക്കുക
9. ലൈബ്രറി ഉപയോഗിക്കുക.
10. ടെന്‍ഷന്‍ ഒഴിവാക്കി പഠിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752385