ആനുകാലിക സംഭവവികാസങ്ങള്‍


ആദ്യത്തെ വനിത മിലിറ്ററി ഡിപ്ലോമാറ്റ്
ലിംഗ സമത്വത്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് ചരിത്രം തിരുത്തി കുറിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിത മിലിറ്ററി ഡിപ്ലോമാറ്റായി വിങ് കമാന്‍ഡര്‍ അജ്ഞലി സിങ്ങിനെ റഷ്യന്‍ എംബസിയില്‍ നിയമിച്ചതിലൂടെയാണ് ഇത് സാധ്യമായത്. ഭാവിയില്‍ കരസേനയും നാവികസേനയുമെല്ലാം വായുസേന സൃഷ്ടിച്ച ഈ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കാം.

സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മാണം.

സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മാണ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത മൂന്ന് വര്‍ഷങ്ങളിലായി അറുപത് സൂപ്പര്‍ കംപ്യൂട്ടര്‍, പൂര്‍ണമായുള്ള ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ആശുതോഷ് ശര്‍മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യത്തെ ആറ് സൂപ്പര്‍ കംപ്യൂട്ടറിന്‍റെ നിര്‍മാണം ഈ വര്‍ഷാവസാനം തന്നെ പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 നിര്‍മിത ബുദ്ധിവര്‍ഷം
2020 നിര്‍മിതുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സ്) വര്‍ഷമായി അചരിക്കുവാന്‍ തെലുങ്കാന സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഈ രംഗത്ത് ഏതാനും പൈലറ്റ് പ്രോജക്ടുകള്‍ ആരംഭിക്കുന്നതിനായി നീതി ആയോഗുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോളതലത്തില്‍ നിര്‍മിത ബുദ്ധിക്ക് കൈവന്ന പ്രാധാന്യം കണക്കിലെടുത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഈ തീരുമാനം.

സാമ്പത്തിക ഉപദേശക സമിതിയില്‍ പുതിയ അംഗങ്ങള്‍
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (പ്രൈം മിനിസിറ്റേഴ്സ് ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍) മൂന്ന് സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിച്ചു. നൊല്‍കാന്ത് മിശ്ര, (മാനേജിങ് ഡയറക്ടര്‍, ക്രഡിറ്റ് സ്വിസ്സെ) നീ ലേഷ് ഷാ, (മാനേജിങ് ഡയറക്ടര്‍, കോട്ടക് മഹീന്ദ്ര) നാഗേശ്വരന്‍, (ഡീന്‍, IFMR ഗ്രാജുവേറ്റ് സ്കൂള്‍ ഓഫ് ബിസിനസ്സ്) എന്നിവരാണ് പുതുതായി
ഉള്‍പ്പെടുത്തിയ കൗണ്‍സില്‍ അംഗങ്ങള്‍.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759167