വിദ്യാഭ്യാസ രംഗത്ത് നൂതന സംരംഭങ്ങള്‍ക്ക് ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജ്

മലേഷ്യയിലെ ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജ് ആഗോള തലത്തില്‍ നൂതന വിദ്യാഭ്യാസ സംരംഭങ്ങള്‍ ആവിഷ്കരിച്ചതായി സ്ഥാപനത്തിന്‍റെ വൈസ് ചാന്‍സലര്‍ ഡോ. ആമിയ ഭൗമിക് പ്രസ്താവിച്ചു. നവംബര്‍ 4 ന് കോഴിക്കോട്ടുവച്ചാണ് ഇക്കാര്യം പ്രസ്താവിച്ചത്. അതിന്‍റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട നിരവധി യൂണിവേഴ്സിറ്റികളുമായി ധാരണാപത്രം ഒപ്പുവച്ചതായി അദ്ദേഹം അറിയിച്ചു. ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജ് നടത്തുന്ന വിവിധ കോഴ്സുകള്‍ ക്വിനൈന്‍ മോഡലില്‍ ഇന്ത്യയില്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ സ്ഥാപനം പരിശോധിച്ചു വരുന്നു. കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട നടത്തിപ്പിനായി കോഴിക്കോട് പുതിയനിരത്ത് പ്രവര്‍ത്തിക്കുന്ന സെന്‍റ് അല്‍ഫോന്‍സാ കോളേജ് ഫോര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിനെ ചുമതലപ്പെടുത്തി. ഇനി മുതല്‍ ലിങ്കന്‍ യൂണിവേഴ്സിറ്റിയുടെ വിവിധ രാജ്യങ്ങളിലെ ക്യാംപസുകളിലോ, സെന്‍ററുകളിലോ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരമുണ്ടാകും. ലിങ്കന്‍ യൂണിവേഴ്സിറ്റികോളേജ്, ടൈംസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ 301 പ്ലസ് സ്ഥാനമുള്ളതും എഐയുവില്‍ (Association of Indian universities) അംഗമാണെന്നുള്ളതും ആയതിനാല്‍ ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കും. ഇതിനും പുറമേ, ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് യൂണിവേഴ്സിറ്റീസ്, വേള്‍ഡ് ഹെല്‍ത്ത് അസ്സോസിയേഷന്‍, എഐയു, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയവയുടെ അംഗീകാരങ്ങളും ഉള്ളതാണ്. അസോസിയേഷന്‍ ഓഫ് കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റിയും ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജിനെ അംഗീകരിക്കുന്നുണ്ട്. ലിങ്കന്‍
യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ രാജ്യങ്ങളിലെ സംസ്കാരത്തോടും ഭാഷാശൈലിയോടും ജീവിത രീതിയോടും ഇണങ്ങിച്ചേരാന്‍ കഴിയുന്ന വിധത്തിലാണെന്ന് ഡോ. ആമിയ ഭൗമിക് പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനനിലവാരം അറിയുന്നതിനും വിലയിരുത്തുന്നതിനും പൂര്‍ണമായ സംവിധാനം യൂണിവേഴ്സിറ്റിക്കുണ്ട്. യൂണിവേഴ്സിറ്റിയുടെ വിവിധ പി.എച്ച് ഡി പ്രോഗ്രാമുകള്‍ക്ക്
രജിസ്റ്റര്‍ ചെയ്യേണ്ട വിദ്യാര്‍ഥികള്‍ക്ക് സെന്‍റ് അല്‍ഫോന്‍സ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലൂടെ (SAIIS) അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുമായി ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജ് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ്, മിസോ യൂണിവേഴ്സിറ്റി സിറ്റി ഓഫ് മിസോറി, സ്ട്രാറ്റ് ഫോര്‍ഡ് യൂണിവേഴ്സിറ്റി, ടെക്സസ് വെസ്ലൈ യൂണിവേഴ്സിറ്റി തുടങ്ങിയ ഇന്‍റര്‍ നാഷണല്‍ യൂണിവേഴ്സിറ്റികളും ഭാരതത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, ഡോ. ബി.ആര്‍ അംബേദ്കര്‍ യൂണിവേഴ്സിറ്റി, ആന്ധ്രാ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ജമ്മു തുടങ്ങിയ നിരവധി സര്‍വകലാശാലകളും വിവിധ കോളേജുകളുമായി ഇപ്പോള്‍ തന്നെ ധാരണാ പത്രമായിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ എജ്യുക്കേഷന്‍ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നു തന്നെ തുടങ്ങിവയ്ക്കാമെന്നത് നിരവധി വളരെ നല്ല പഠനാവസരമാണെന്ന് ഡോ. ആമിയ അറിയിച്ചു. ഇന്ത്യന്‍ നയങ്ങള്‍ അനുകൂലമായി വരുകയാണെങ്കില്‍ ലിങ്കന്‍ യൂണിവേഴ്സിറ്റിയുടെ ബ്രാഞ്ച് ക്യാംപസ് സമീപഭാവിയില്‍ ഇന്ത്യയില്‍ തുടങ്ങാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധി വിദേശ രാജ്യങ്ങളില്‍ ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജിന് സാന്നിധ്യമുണ്ട്. വരും കാലങ്ങളില്‍ ഗ്ലോബലൈസ്ഡ് എജ്യുക്കേഷന്‍റെ പ്രസക്തി വര്‍ധിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് ഏതു രാജ്യത്തും പഠിക്കാനുള്ള അവസരം ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സമ്പ്രദായത്തിലൂടെ ആകാമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754377