നിയമപഠനവും സാധ്യതകളും

പ്ലസ്ടു കഴിഞ്ഞാല്‍ താത്പര്യമുള്ളവര്‍ക്ക് നിയമപഠന മേഖല തെരഞ്ഞെടുക്കാവുന്നതാണ്. നിയമ ബിരുദമുള്ളവര്‍ക്ക് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. അഭിഭാഷകന്‍, ന്യായാധിപന്‍, സൊളിസിറ്റര്‍, നോട്ടറി, നിയമകാര്യ ലേഖകന്‍ എഡിറ്റര്‍, നിയമവകുപ്പുദ്യോഗസ്ഥന്‍, ലീഗല്‍ അഡ്വൈസര്‍, സായുധ സേനയിലെ കമ്മിഷന്‍ഡ് ഓഫീസര്‍, തുടങ്ങി പല തലങ്ങളിലും നിയമബിരുദമുള്ളവര്‍ക്ക് ജോലി സാധ്യത നിലനില്‍ക്കുന്നു.

പഠനസാധ്യതകള്‍

1. പഞ്ചവത്സര ഇന്‍ഗ്രേറ്റഡ് ബിഎ എല്‍ എല്‍ബി

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍,കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളേജുകളിലും 18 സ്വകാര്യ സ്വാശ്രയ ലോകോളേജുകളിലും പ്ലസ്ടു ജയിച്ചവര്‍ക്ക് അവസരമുണ്ട്.
പൊതുവിജ്ഞാനം (45), ജനറല്‍ ഇംഗ്ലിഷ്(60), നിയമപഠനത്തിനുള്ള അഭിരുചി(70), കണക്കും മാനസികശേഷിയും(25) എന്ന ക്രമത്തില്‍ ആകെ 200 ഒബ്ജക്ടീവ്സ് ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റിനും മൈനസ് മാര്‍ക്ക് ഉണ്ടായിരിക്കും. തിരുവനന്തപുരത്തെ കേരള ലോ അക്കാദമി പഞ്ചവത്സര ബിഎ എല്‍ എല്‍ബി, ബികോം എല്‍ എല്‍ ബി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.

2. ത്രിവത്സര എല്‍എല്‍ബി

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളേജുകളിലെയും 7 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും പ്രവേശനത്തിന് ബിരുദധാരികള്‍ക്ക് പ്രവേശനപരീക്ഷ മുഖേന ചേരാവുന്നതാണ്. ഇംഗ്ലിഷ്, പൊതുവിജ്ഞാനം, കണക്ക്, മാനസിക ശേഷി, നിയമപഠനത്തിനുള്ള അഭിരുചി എന്നിവയില്‍ നിന്നാകും ചോദ്യങ്ങള്‍. തിരുവനന്തപുരത്തെ കേരള ലോ അക്കാദമി ബിരുദ പരീക്ഷയിലെയും ഇന്‍റര്‍വ്യൂവിലെയും മാര്‍ക്കു നോക്കി പ്രവേശനം നല്‍കി ത്രിവത്സര എല്‍എല്‍ബി പ്രോഗ്രാം നടത്തുന്നുണ്ട്.

3. പഞ്ചവത്സര ദേശീയ പ്രോഗ്രാം

നിയമപഠനമേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തന്നതാണ് നിയമ സര്‍വകലാശാലകള്‍. ദേശീയതലത്തില്‍ നടത്തുന്ന ക്ലാറ്റ് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് എന്ന പൊതു പ്രവേശന പരീക്ഷ വഴിയാണ് ഇതില്‍ ചേരാന്‍ കഴിയുന്നത്. കൊച്ചിയിലെ നുവാല്‍സ് (നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്) ഇതില്‍പെടുന്നു. ഇംഗ്ലിഷ് വ്യാകരണവും ആശയഗ്രഹണവും (40) പൊതുവിജ്ഞാനം (50), പത്താം ക്ലാസുവരെയുള്ള അടിസ്ഥാന ഗണിതം- ന്യൂമെറിക്കല്‍ എബിലിറ്റി (20), നിയമ പഠനത്തിനുള്ള അഭിരുചി(50), യുക്തിചിന്ത(40) എന്നിങ്ങനെ 200 മാര്‍ക്കിന്‍റെ ചോദ്യങ്ങളുണ്ടാകും. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഈ മേഖലയില്‍ വേണ്ട കഴിവുകള്‍

സാമാന്യബുദ്ധി, അപഗ്രഥനശേഷി, യുക്തിയുക്തമായി ചിന്തിക്കാനുള്ള പാടവം, സമയം പരിഗണിക്കാതെ കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, എതിര്‍വാദങ്ങള്‍ കേള്‍ക്കാനുള്ള സഹിഷ്ണുത, ശക്തമായ ഭാഷ, നല്ല പദസമ്പത്ത്, സങ്കീര്‍ണമായ നിയമവ്യവസ്ഥകള്‍ അതിവേഗം കുരുക്കഴിച്ചുകാണാനുള്ള ഗ്രഹണശേഷി, ഒഴുക്കോടെ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ്, കക്ഷികളുമായി സൗഹൃദപൂര്‍വം ഇടപെടാനുള്ള വാസന, വസ്തുതകള്‍ മുന്‍ഗണനാക്രമത്തില്‍ അടുക്കാനുള്ള വിവേചനശേഷി, വാദിച്ചു ബോധ്യപ്പെടുത്താനുള്ള നൈപുണ്യം, പ്രിസൈഡിങ്ങ് ഓഫീസറെ മുഷിപ്പിക്കാതെ ഇഷ്ടമില്ലാത്ത കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കാനുള്ള പാടവം, തെളിഞ്ഞ ചിന്ത, ആത്മവിശ്വാസം തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ മേഖലയിലേക്കു കടന്നു വരുന്നവര്‍ക്ക് ആവശ്യമായ കഴിവുകളാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759151