അഭിഭാഷകന്‍- സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ജോലി


2005 മുതല്‍ ബാര്‍ കൗണ്‍സില്‍ മെംബറാണ് അഡ്വ. സന്തോഷ് കുമാര്‍ പി. കൗണ്‍സിലിന്‍റെ വൈസ്ചെയര്‍മാന്‍ ആയും സ്പെഷ്യല്‍ കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 12-ാമത് ബാര്‍ കൗണ്‍സില്‍ എന്‍റോള്‍മെന്‍റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. അഭിഭാഷകരുടെ ക്ഷേമത്തിനായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ദ ലോ ട്രസ്റ്റിന്‍റെ (The ലോ Trust) സ്ഥാപകനും ചെയര്‍മാനുമാണ്. നുവാല്‍സിന്‍റെ (National University of advances Legal Studies) എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്‍റെ ജനറല്‍ കൗണ്‍സില്‍ മെംബറാണ്. അഭിഭാഷകവൃത്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഫൂട്ട്സ്റ്റെപ്സ് വായനക്കാരുമായി പങ്ക് വയ്ക്കുന്നു.

ചോദ്യം: അഭിഭാഷകവൃത്തിയിലേക്കുകടന്നു വരുന്നവര്‍ക്കുള്ള മനോഭാവം എന്തായിരിക്കണം?
ഉത്തരം: ആദ്യമായി വേണ്ടത് സേവനതാത്പര്യമാണ്. അഭിഭാഷകന്‍റെ അറിവ് സമുദ്രം പോലെ വിശാലമാണ്. നിയമപരിജ്ഞാനത്തിന് അതീതമായി പ്രവര്‍ത്തിക്കാനുള്ള മനോഭാവമുണ്ടാകണം. യഥാര്‍ഥത്തില്‍ ഒരഭിഭാഷകന്‍ സ്വതന്ത്രനാണ്. മേലുദ്യോഗസ്ഥരോ, കീഴുദ്യോഗസ്ഥരോ ഇല്ല. ജൂനിയര്‍ വക്കീലായി ഒരാള്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ സാമ്പത്തികമായി അധികമൊന്നും ലഭിക്കണമെന്നില്ല. പക്ഷേ, കിട്ടുന്ന അറിവ് വളരെ വലുതാണ്. ഇപ്പോള്‍ കേരളത്തില്‍ 25 ഓളം ലോകോളേജുകള്‍ ഉണ്ട്. പലരും കേരളത്തിനു പുറത്തേക്കു പഠിക്കാന്‍ പോകുന്നു. ബാര്‍ കൗണ്‍സിലിന്‍റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ പഠിക്കാനിടയാകരുത്. കേരളത്തിനു പുറത്തു പോകുമ്പോള്‍ ഇക്കാര്യം അന്വേഷിച്ചിരിക്കണം.

ചോദ്യം: നിയമപഠനത്തിലെ വിവിധ വിഭാഗങ്ങള്‍ വിശദീകരിക്കാമോ?
ഉത്തരം: അഞ്ചുവര്‍ഷത്തെ നിയമിരുദംകഴിഞ്ഞാല്‍ കമ്പനികളില്‍ ജോലി സാധ്യതയുണ്ട്. അല്ലെങ്കില്‍ മുന്‍സിഫ്, മജിസ്ട്രേറ്റ് എന്നിങ്ങനെ ജോലി നേടി പ്രൊമോഷനിലൂടെ മുന്നോട്ടുപോകാം. എന്നാലും അഭിഭാഷകനായി അറിയപ്പെടുകയാണ് പ്രധാന കാര്യം. ബിരുദം കഴിഞ്ഞാല്‍ എന്‍റോള്‍ ചെയ്യാം.

ചോദ്യം: പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവരോട് എന്താണ് പറയാനുള്ളത് ?
ഉത്തരം: നമ്മുടെ വ്യക്തിത്വം പൂര്‍ണമായും അര്‍പ്പിക്കാന്‍ കഴിയുന്ന മേഖലയാണിത്.തികച്ചും പോസിറ്റീവ്

ചോദ്യം: നിയമപഠനത്തിന് ഏറ്റവും നല്ല കോളേജുകള്‍ ഏതാണ്.
ഉത്തരം: ക്ലാറ്റ് (common law admission test) മുഖേന പ്രവേശനം കിട്ടുന്ന സ്ഥാപനങ്ങളൊക്കെ ഇന്ത്യയിലെ ഏറ്റവും മികച്ചവയാണ്. കേരളത്തിലെ ലോകോളേജുകളൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.

ചോദ്യം: സാമൂഹ്യനീതി പരിപാലിക്കുന്നതില്‍ ഈ രംഗത്ത് കുറവു വന്നിട്ടുണ്ടോ?
ഉത്തരം: ഇല്ല. എല്ലാ രംഗത്തും വരുന്ന അപചയം ഇവിടെയും സംഭവിക്കുന്നുവെന്നു മാത്രം. സമൂഹത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അവശതകൊണ്ട് ആര്‍ക്കും നീതി നഷ്ടപ്പെടാതിരിക്കാനാണ് 'ലോ ട്രസ്റ്റ്' പരിശ്രമിക്കുന്നത്. മാത്രമല്ല, നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഈ സ്ഥാപനം മുന്നിട്ടിറങ്ങിയിട്ടുണ്ട്.

ചോദ്യം: സമ്പത്തോ പിടിപാടോ ഇല്ലാത്ത ഒരു സാധാരണക്കാരന്‍ തന്‍റെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പോരാടണമെ ങ്കില്‍ എന്തെങ്കിലും വഴിയുണ്ടോ?

ഉത്തരം: ലീഗല്‍ സര്‍വീസ് സൊസൈറ്റി മുഖേന ലഭിക്കുന്നതാണ്. അദാലത്തുകള്‍ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ട്. സന്നദ്ധസംഘടനകള്‍ വഴി കോടതിയില്‍ നിന്നും അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാനുള്ള വഴികളുണ്ട്. ഇതിനു സന്നദ്ധരായ ധാരാളം അഭിഭാഷകര്‍ നമുക്കിടയിലുണ്ട്.

ചോദ്യം: നിരപരാധിയായ ഒരു മനുഷ്യന്‍ അന്യായമായി ശിക്ഷിക്കപ്പെട്ടു എന്നിരിക്കട്ടെ. ആ വ്യക്തിക്കെങ്ങനെ നീതിസ്ഥാപിച്ചുകിട്ടും?

ഉത്തരം:അതിനുവേണ്ടിയുള്ളതാണ് അപ്പീലുകള്‍. കീഴ്ക്കോടതിയില്‍ ശിക്ഷിക്കപ്പെട്ടാലും മേല്‍കോടതിയില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരങ്ങള്‍ ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ട്. എത്രയോ വിധികള്‍ ഈ വിധത്തില്‍ വന്നിട്ടുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണല്ലോ കോടതിയുടെ മുഖമുദ്രതന്നെ.കോടതിയുടെ ശിക്ഷാവിധിക്കടിസ്ഥാനം തെളിവുകളാണ്.സത്യസന്ധമായ തെളിവുകള്‍ ഉള്ളിടത്തോളംകാലം ആരും ഭയപ്പെടേണ്ടതില്ല.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754354