ഗ്രേറ്റ തുന്‍ബര്‍ഗ് ടൈംവാരികയുടെ പേഴ്സണ്‍ ഓഫ് ദ ഇയര്‍

കാലാവസ്ഥാ വ്യതിയാനത്തിനെതിരേ സമരം നയിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച സ്വീഡിഷ് ബാലിക ഗ്രേറ്റ തുന്‍ബര്‍ഗിനെ യു.എസിലെ ടൈംവാരിക 2019 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുത്തു. ലോകവ്യാപകമായി കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാന്‍ ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞുവെന്ന് ടൈം അഭിപ്രായപ്പെട്ടു. വെറും പതിനാറുവയസ്സുമാത്രം പ്രായമുള്ള ഗ്രേറ്റ ആഗോളതാപനത്തിന്‍റെ പേരില്‍ സ്വീഡിഷ് പാര്‍ലമെന്‍റിനു മുന്‍പില്‍ ഒറ്റയ്ക്കു സമരം ചെയ്താണ് ശ്രദ്ധ നേടിയത്. ഈ വര്‍ഷത്തെ യു.എന്‍ പൊതുസമ്മേളനത്തില്‍ രാഷ്ട്രനേതാക്കള്‍ക്ക് കാലാവസ്ഥയിലെ മാറ്റം വരുത്തുന്ന പ്രതിസന്ധികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നടത്തിയ പ്രസംഗം ലോകപ്രസിദ്ധമായി. ഭാവിയുടെ നിലനില്‍പിനുവേണ്ടി ഭരണാധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഗ്രേറ്റ തുറന്നു പറഞ്ഞു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754467