ക്ലാറ്റ് പരീക്ഷ പാറ്റേണ്‍ മാറുന്നു.

കോമണ്‍ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്)അപേക്ഷ ജനുവരി ഒന്നു മുതല്‍ നല്‍കാം. മെയ് 10 ന് പരീക്ഷ നടക്കും. രാജ്യത്തെ ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരബിരുദപ്രോഗ്രാമുകളിലെ പ്രവേശനത്തിന് സര്‍വകലാശാലകളുടെ കണ്‍സോര്‍ഷ്യം നടത്തുന്ന പ്രവേശന പരീക്ഷയാണ് ക്ലാറ്റ്.
ഇത്തവണ പരീക്ഷയുടെ പാറ്റേണില്‍ മാറ്റമുണ്ടാകും. ഇംഗ്ലീഷ്, ജനറല്‍ നോളജ് ആന്‍ഡ് കറന്‍റ് അഫയേഴ്സ്, എലമെന്‍ററി മാത്തമാറ്റിക്സ് (ന്യൂമറിക്കല്‍ എബിലിറ്റി), ലീഗല്‍ ആപ്റ്റിറ്റ്യൂഡ്, ലോജിക്കല്‍ റീസണിങ് എന്നീ വിഷയങ്ങളില്‍ നിന്ന് ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക.
വിവിധ ദേശീയ നിയമസര്‍വകലാശാലകളിലായി ബിഎ, എല്‍.എല്‍ബി, ബി എസ് സി, എല്‍എല്‍ബി, ബികോം എല്‍ എല്‍ ബി, ബിബിഎ എല്‍എല്‍ബി, ബിഎസ് ഡബ്യൂ എല്‍ എല്‍ ബി എന്നീ ബിരുദതല ഇന്‍റഗ്രേറ്റഡ് കോഴ്സുകളുണ്ട്-പിജി തലത്തില്‍ എല്‍ എല്‍ എം. കോഴ്സാണുള്ളത്. എറണാകുളം കളമശ്ശേരിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) പഞ്ചവത്സര ബിഎ എല്‍എല്‍ബി ഓണേഴ്സ്, ഒരു വര്‍ഷത്തെ എല്‍എല്‍എം എന്നീ കോഴ്സുകളിലെ പ്രവേശനം ക്ലാറ്റിന്‍റെ പരിധിയില്‍ വരുന്നവയാണ്. ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭോപാല്‍, ജോദ്പൂര്‍, റായ്പൂര്‍, ഗാന്ധിനഗര്‍, ലഖ്നൗ, പട്യാല, പട്ന,കട്ടക്, റാഞ്ചി, ഗുവാഹട്ടി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പൂര്‍, ഷിംല, ഔറംഗാാദ്, ജബല്‍പൂര്‍ എന്നിവിടങ്ങളിലാണ് മറ്റു ദേശീയ നിയമസര്‍വകലാശാലകള്‍ സ്ഥിതിചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.clatconsortiumofindia.ac.in എന്ന വെബ്സൈറ്റ് നോക്കുക


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754328