മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം


"വെളിച്ചം ദു:ഖമാണുണ്ണീ തമസല്ലോ സുഖപ്രദം"

മലയാള ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരനാണ് ശ്രീ. അക്കിത്തം അച്യുതന്‍ നമ്പൂതിരി. 1926 മാര്‍ച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേറ്റൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്‍റെയും മകനായാണ് അക്കിത്തത്തിന്‍റെ ജനനം. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. കവിത, ചെറുകഥ, വിവര്‍ത്തനം,
ഉപന്യാസം, നാടകം- എന്നിങ്ങനെയായിനാല്പത്തിയാറോളം കൃതികള്‍ മലയാളത്തില്‍ അദ്ദേഹത്തിന്‍റെതായിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദര്‍ശനം തുടങ്ങിയവ അക്കിത്തത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട കവിതകളാണ്. അഞ്ച് നാടോടി പാട്ടുകള്‍ മാനസപൂജ തുടങ്ങിയവ പ്രധാനകൃതികളാണ്. കണ്ണീര്‍കണത്താല്‍ സൗരമണ്ഡലവും പുഞ്ചിരിയാല്‍ നിത്യനിര്‍മല പൗര്‍ണമിയും നില്‍ക്കുന്ന മാന്ത്രികത പരിചയപ്പെടുത്തിയ 'ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് അദ്ദേഹത്തിന്‍റെ രചനകളില്‍ ഏറ്റവും പ്രശസ്തം.
"വെളിച്ചത്തിന്‍റെ ദു:ഖവും തമസിന്‍റെ സുഖവും" മലയാളിക്ക് ചൊല്ലിത്തന്ന ഈ ഇതിഹാസ കവി ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ്. ജി. ശങ്കരക്കുറുപ്പ് (1965) എസ്.കെ. പൊറ്റക്കാട് (1980) തകഴി ശിവശങ്കപ്പിള്ള (1984) എം.ടി. വാസുദേവന്‍ നായര്‍ (1995) ഒ.എന്‍.വി. കുറുപ്പ് (2007) എന്നീ മലയാളികള്‍ക്കാണ് ഇതിനുമുന്‍പ് ജ്ഞാനപീഠം ലഭിച്ചിട്ടുള്ളത്. മലയാള കവിതയില്‍ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയില്‍ ഒരു നെടുംതൂണായി നിന്ന ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിയ്ക്ക് മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് മലയാള സാഹിത്യത്തിലെ പരമോന്നത സാഹിത്യ ബഹുമതിയായ 55-മത് ജ്ഞാനപീഠ പുരസ്കാരം സമ്മാനിക്കുന്നത്. പതിനൊന്നു ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരി പ്രതിഭാഭായി അധ്യക്ഷയായ സമിതി ഏകകണ്ഠമായാണ് അക്കിത്തത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്

പുരസ്കാരങ്ങള്‍
1. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - 1972
2. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് - 1973
3. ഓടക്കുഴല്‍ അവാര്‍ഡ് - 1974
4. സഞ്ജയന്‍ പുരസ്കാരം - 1952
5. പത്മ പ്രഭാ പുരസ്കാരം - 2002
6. അമൃത കീര്‍ത്തി പുരസ്കാരം- 2004
7. മാതൃഭൂമി സാഹിത്യ പുരസ്കാരം - 2008
8. വയലാര്‍ അവാര്‍ഡ് - 2012
9. ജ്ഞാനപീഠം - 2019
ജ്ഞാനപീഠം അവാര്‍ഡിനു ശേഷമുള്ള മഹാകവിയുടെ വാക്കുകള്‍:- 'എനിക്ക് ഈ ലോകത്തോടു പറയാനുള്ളത് സാഹിത്യത്തിലായും ഏതൊരു മേഖലയിലായാലും മനുഷ്യസ്നേഹമാണ് എല്ലാത്തിന്‍റെയും കേന്ദ്രിന്ദു. എന്നെക്കാള്‍ വലിയവരാണ് മഹാകവി ഇടശ്ശേരി, വൈലോപ്പിള്ളി , വി.ടി. എന്നിവരൊക്കെ. ഇടശ്ശേരി എന്നെ പഠിപ്പിച്ചത് സാഹിത്യമെന്നു പറഞ്ഞാല്‍ ജീവിതത്തിന്‍റെ കണ്ണീരിന്‍റെ അന്വേഷണമാണെന്നാണ്.
എന്നാല്‍ അവര്‍ക്കൊന്നും കിട്ടാത്ത ഒരു പ്രശസ്തി എനിക്കു കിട്ടി. കാരണം. ആയുസ്സ് മാത്രമാണ് എന്‍റെ ജാതകത്തില്‍ ഇതിനുള്ള യോഗമുണ്ട്. മഹാകവി അക്കിത്തത്തിന് ഫൂട്ട്സ്റ്റെപ്സിന്‍റെ ആശംസകള്‍.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754461