നീറ്റ് - ഇനി ഒറ്റപ്പരീക്ഷ
രാജ്യത്ത് 2020 മുതല്‍ എംബിിഎസ്/ ബിഡിഎസ് പ്രവേശനത്തിന് ഒറ്റപ്പരീക്ഷയായിരിക്കും. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 15 കേന്ദ്രങ്ങളിലും ജിപ്മെറിലെയും (പുതുച്ചേരി, കാരയ്ക്കല്‍) പ്രവേശനത്തിന് ഇനി മുതല്‍ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അവിടെയുള്ള 1407 സീറ്റുകളിലെ പ്രവേശനവും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന 'നീറ്റി' ലെ സ്കോര്‍ ആധാരമാക്കിയാണ്. വെബ്സൈറ്റ്: https://
ntaneet.nic.in നോക്കുക
15 ശതമാനം അഖിലേന്ത്യാ ക്വാട്ട, കേന്ദ്ര/ കല്പിത സര്‍വകലാശാലകള്‍, പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജ്, AFMC) മുതലായവ സംബന്ധിച്ച വിവരങ്ങള്‍ക്ക്www.mohfw.gov.in,
www.mcc.nic.in എന്നീ സൈറ്റുകളും യഥാസമയം നോക്കാം. ഹോമിയോ, സിദ്ധ, യുനാനി കൗണ്‍സിലിങിന് www.
ayush.gov.in, www.aaccc.gov.in എന്നീ സൈറ്റുകളും നോക്കേണ്ടതാണ്.
നീറ്റില്‍ 50 പെര്‍സെന്റൈല്‍ സ്കോറെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് പ്രവേശനത്തിന് അര്‍ഹത നേടുന്നത്. പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് 40 പെര്‍സെന്റൈല്‍ മതി. 50 പെര്‍സെന്റൈല്‍ എന്നു പറയുമ്പോള്‍ റാങ്കു ലിസ്റ്റിലെ ആദ്യപകുതി എന്നാണ് മനസ്സിലാക്കേണ്ടത്.
ഇതും പെര്സെന്റേജു(ശതമാനം)മായുള്ള വ്യത്യാസം മനസ്സിലാക്കുക. രണ്ടു പേര് ഒരേ പെര്‍സെന്റൈല്‍ സ്കോര്‍ നേടിയാല്‍ മുന്‍ഗണന നിശ്ചയിക്കുന്നത് ഇങ്ങനെയായിരിക്കും.
1. ബയോളജിക്ക് കൂടുതല്‍ മാര്‍ക്ക് / പെര്‍സെന്റൈല്‍ സ്കോര്‍ നേടുന്ന ആള്
2. കെമിസ്ട്രിക്ക് കൂടുതല്‍ മാര്‍ക്ക് / പെര്‍സെന്റൈല്‍ സ്കോര്‍ നേടുന്ന ആള്
3. എഴുതിയവയില്‍ ശരിയുത്തരങ്ങളും തെറ്റുത്തരങ്ങളും തമ്മിലുള്ള അനുപാതം ഏറ്റവും കുറഞ്ഞ ആള്
4. പ്രായം കൂടിയ ആള്
കേരളത്തില്‍ പ്രവേശനം നേടുന്നതിന്
നീറ്റ് അപേക്ഷയ്ക്ക് പുറമേ, കേരളത്തിലെ മെഡിക്കല്‍ പ്രവേശനത്തിന് എന്‍ജിനീയറിങ് , ബിഫാം എന്‍ട്രന്‍സ് അപേക്ഷയോടൊപ്പം മറ്റൊരു അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. എംബിബിഎസ്, ബി.ഡി.എസ്, ആയുര്‍വേദ,ഹോമിയോ, യുനാനി, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്,
കോഴ്സുകളിലെല്ലാം പ്രവേശനത്തിന് നീറ്റ് റാങ്ക് തന്നെയാണ് നോക്കുക.
റാങ്കു ലിസ്റ്റ് തയ്യാറാക്കുന്ന വിധം
ദേശീയ റാങ്കു ലിസ്റ്റില്‍ നിന്ന് കേരളത്തില്‍ പ്രവേശനത്തിന് അര്‍ഹതയുള്ള വരെ തെരഞ്ഞെടുത്ത് അവര്‍ മാത്രമുള്പ്പടുന്ന സംസ്ഥാന റാങ്കുലിസ്റ്റ് തയ്യാറാക്കും. അത് ആധാരമാക്കിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്. ഉദാഹരണമായി സംസ്ഥാനത്ത് പ്രവേശനത്തിന് അര്ഹതയുള്ളവരില് ആദ്യത്തെ 5 പേരുടെ റാങ്ക് ദേശീയ റാങ്ക് ലിസ്റ്റില്‍ 10,26,114,185,252 എന്നിങ്ങനെയാണെന്നു കരുതുക. സംസ്ഥാന ലിസ്റ്റില്‍ അവരുടെ റാങ്ക് യഥാക്രമം 1,2,3,4,5 എന്നായിരിക്കും.അങ്ങനെ സംസ്ഥാന റാങ്ക് ലിസ്റ്റ് തയ്യാറാക്കി, സംവരണക്രമവും മറ്റു വ്യവസ്ഥകളും പാലിച്ച് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അലോട്ട്മെന്റ് നടത്തുന്നതാണ്.
അഖിലേന്ത്യാ പ്രവേശന നടപടികള്‍
ദേശീയതലത്തിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ - ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം എംബിിഎസ്/ ബിഡിഎസ് സീറ്റുകളിലേക്ക് കുട്ടികളെ ഓണ്‍ലൈനായി അലോട്ട് ചെയ്യുന്നത് കേന്ദ്ര- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കൗണ്‍സിലിങ് കമ്മിറ്റി ആയിരിക്കും.
www.mcc.nic.in എന്ന സൈറ്റില്‍ ചോയ്സുകള്‍ സ്വീകരിച്ച് അലോട്ട്മെന്റുകള്‍ നടത്തും. ഇതിനു പുറമേ കല്പിത/ കേന്ദ്രസര്‍വകലാശാലകള്‍,ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഇഎസ്ഐസി, എഎഫ്എംസി, 15 എയിംസ്, 2 ജിപ്മെര്‍, ഡല്‍ഹി/ബനാറസ്/ അലിഗഡ് സര്‍വകലാശാലകള്‍ എന്നിവയിലെ മുഴുവന്‍
സീറ്റുകളും ഇതേ കൗണ്‍സിലിങ് വഴിയായിരിക്കും.സംവരണക്രമവും ഓരോ സ്ഥാപനത്തിന്റെയും വ്യവസ്ഥകളും അനുസരിച്ചാകും ഇതു നടത്തുന്നത്.
പരീക്ഷാ നിയമങ്ങള്‍
ഇപ്രാവശ്യം മുതല്‍ ഫോട്ടോ പാസ്പോര്‍ട്ട് സൈസും പോസ്റ്റ് കാര്‍ഡ് സൈസും വേണം. ഇളം നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. ഫുള്‍സ്ലീവ് പാടില്ല. ഷൂസ് അനുവദനീയമല്ല. പരീക്ഷ 2020 മെയ് 3, 2 PM മുതല്‍ 5 ജങ വരെയാണ് നടത്തുക. ജൂണ്‍ 4 ന് ഫലപ്രഖ്യാപനം നടത്തുന്നതാണ്.സാംസ്കാരിക സാമുദായിക കാരണങ്ങളാല്‍ വേഷത്തില്‍ ഇളവ് അനുവദിക്കും ഇവര്‍ ഉച്ചയ്ക്ക് 12.30 ന് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. 3 മണിക്കൂര്‍ പരീക്ഷയില്‍ 180 ചോദ്യങ്ങളുണ്ടാകും. അതായത് ഓരോ മിനിട്ടുവീതം ഓരോ ചോദ്യത്തിനും ഉപയോഗപ്പെടുത്താം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് യഥാക്രമം
45,45,90 വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ ചോദ്യത്തിനും നേര്‍ക്കുള്ള നാലുത്തരങ്ങളില്‍ നിന്ന് ശരിയായ
ഉത്തരം തെരഞ്ഞെടുത്ത് അടയാളപ്പെടുത്തണം. ശരിയുത്തരത്തിന് 4 മാര്‍ക്ക് വീതം ആകെ 720 മാര്‍ക്ക്. തെറ്റിന് ഒരു മാര്‍ക്ക് കുറയുന്നതാണ്. കാല്കുലേറ്റര്, ലോഗരിതം ടേബിള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദിക്കുന്നതല്ല. അപേക്ഷ നല്കുമ്പോള് വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ നമ്പറും പണമടച്ചതിന്റെ കണ്ഫര്മേഷന് പേജും സൂക്ഷിച്ച് വയ്ക്കാന്‍ മറക്കരുത്. ഫോമില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന തിയ്യതി ജനുവരി 15 ആണ്. പരീക്ഷയെ സംബന്ധിച്ച എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോയെന്ന് www.nta.ac.in എന്ന സൈറ്റ് ഇടയ്ക്ക് നോക്കുക.