ചോദിക്കാം


ചോദ്യം: ഞാന്‍ പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്. സ്പീച്ച് ആന്‍ഡ് ഹിയറിങ് മേഖലയിലെ കോഴ്സുകളെപ്പറ്റി അറിയാനാഗ്രഹിക്കുന്നു. അതിന്‍റെ പ്രവേശ നത്തെക്കുറിച്ചും പഠിപ്പിക്കുന്ന സ്ഥാപനങ്ങളെപ്പറ്റിയും വിവരിക്കാമോ?

നിധി കലേശന്‍, പാലക്കാട് ശ്രവണവൈകല്യമുള്ള കുട്ടികള്‍, ഭാഷണവൈകല്യമുള്ള കുട്ടികള്‍ എന്നിവരെ
പരിശീലിപ്പിക്കാനുള്ള കോഴ്സാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ചാല്‍ സ്റ്റൈപ്പന്‍റു കിട്ടും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഈ മേഖലയിലെ പ്രധാന കേന്ദ്രമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴില്‍ മൈസൂരിലാണ് ഈ സ്ഥാപനം. ഡിപ്ലോമ ഇന്‍ ഹിയറിങ് എയ്ഡ്, ഇയര്‍ മോള്‍ഡ്
ടെക്നോളജി ഒരു വര്‍ഷത്തെ ഡിപ്ലോമ പ്രോഗ്രാമാണ്. പ്ലസ്ടുവിന് ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഡിപ്ലോമ ഇന്‍ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് കോഴ്സിന് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ പ്രോഗ്രാമും ഉണ്ട്.
ഡിപ്ലോമ ഇന്‍ ഡഫ് ആന്‍ഡ് ഹാര്‍ഡ് ഓഫ് ഹിയറിങ് ആണ് മറ്റൊരു കോഴ്സ്. ഇവയ്ക്ക് പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി എന്ന ബിരുദ കോഴ്സിന് എന്‍ട്രന്‍സിന്‍റെ അടിസ്ഥാന ത്തിലാണ് പ്രവേശനം. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ഇത്തരം കോഴ്സുകളുണ്ട്.

മറ്റുചില കോഴ്സുകള്‍

ബ്ലഡ് ബാങ്ക് ടെക്നോളജി

മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ തന്നെ വിവധ ശാഖകള്‍ ഇപ്പോയുണ്ട്. ബ്ലഡ് ബാങ്ക് ടെക്നോളജി, ഇമ്യൂണോ ഹെമറ്റോളജി എന്നിവയൊക്കെ ഈ മേഖലയിലെ പുതിയ കോഴ്സുകളാണ്. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ബ്ലഡ്ബാങ്ക് ടെക്നോളജിയുടെ ഡിപ്ലോമ
കോഴ്സ് ഉണ്ട്. രണ്ടു വര്‍ഷമാണ് പഠന കാലം. പരീക്ഷയിലൂടെയും ഇന്‍റര്‍വ്യൂവിലൂടെയുമാണ് പ്രവേശനം.സയന്‍സ് ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കെങ്കിലും വേണം.

റേഡിയോളജിക്കല്‍ ടെക്നോളജി.
പ്ലസ്ടുവിന് സയന്‍സ് എടുത്ത് 50 ശതമാനം മാര്‍ക്ക് വേണം. ബി എസ് സി മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി എന്ന നാലുവര്‍ഷത്തെ ബിരുദ കോഴ്സും ഉണ്ട്. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഈ കോഴ്സുണ്ട്. ബി.എസ് സി (ഓണേഴ്സ്) മെഡിക്കല്‍ ടെക്നോളജി ഇന്‍ റേഡിയോഗ്രഫി മൂന്നു
വര്‍ഷത്തേക്കുള്ള കോഴ്സാണ്. പ്ലസ്ടു ആണ് യോഗ്യത. എ ഐ എം എസില്‍ ഈ കോഴ്സുണ്ട്


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752332