പ്ലസ്ടു ജയിച്ചവര്‍ക്ക് വ്യോമസേനയില്‍ അവസരം


എയര്‍മാന്‍ എക്സ് (ടെക്നിക്കല്‍), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍- ഓട്ടോടെക്, ജി.ടി.ഐ, ഐഎഫ്(പി) മുസിഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്സ് അപേക്ഷ ക്ഷണിക്കുന്നു. അവിവാഹിതരായ യുവാക്കള്‍ക്കു മാത്രമേ അപേക്ഷിക്കാവൂ. മാസ്റ്റര്‍ വാറന്‍റ് ഓഫീസര്‍ വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മിഷന്‍ഡ് ഓഫീസറാകാനുള്ള അവസരമുണ്ട്. എഴുത്തുപരീക്ഷ, ശാരീരിക യോഗ്യതാ പരീക്ഷ, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഗ്രൂപ്പ് എക്സ് (ടെക്നിക്കല്‍)

50 ശതമാനം മാര്‍ക്കോടെ കണക്ക്,ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്‍റേഷന്‍ ടെക്നോളജി ബ്രാഞ്ചുകളില്‍ 50 ശതമാനം മാര്‍ക്കോടെ മൂന്നുവര്‍ഷത്തെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ.

ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍)

50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, വിഎച്ച്എസ് ഇ, തത്തുല്യ യോഗ്യത. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. ഗ്രൂപ്പ് എക്സ് ആന്‍ഡ് വൈ(ടെക്നിക്കല്‍ ആന്‍ഡ് നോണ്‍ ടെക്നിക്കല്‍)
ഗ്രൂപ്പ് എക്സ് ടെക്നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് താത്പര്യമുെണ്ടങ്കില്‍ വൈവിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ക്ക് പൊതുവായി പരീക്ഷയാണുണ്ടാകുക.

ശാരീരിക യോഗ്യത: ഉയരം 152 സെ.മീ.,നെഞ്ച് വികാസം 5 സെ.മീ, ഉയരത്തിനൊത്ത തൂക്കം.
പ്രായം: 2000 ജനുവരി ഒന്നിനും 2004 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

അപേക്ഷ അയയ്ക്കാനും വിശദവിവരങ്ങള്‍ക്കും
www.indianairforce.nic.in സന്ദര്‍ശിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754579