സെക്കൻഡറി - ഹയർ സെക്കൻഡറി ഏകീകരണ നീക്കം ഉപേക്ഷിക്കണം: എച്ച് എസ് എസ് ടി എ

പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന സെക്കൻഡറി - ഹയർ സെക്കൻഡറി ഏകീകരണ നീക്കം ഉപേക്ഷിക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്എഎസ്എടിഎ). പൊതുവിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനു പദ്ധതികൾ ആവിഷ്കരിച്ച് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കു പ്രത്യേക ഡയറക്ടറേറ്റുകൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
എച്ച്എസ്എസ്ടിഎ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 31 വരെ നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് 2 ന് വിദ്യാഭ്യാസ സെമിനാർ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉത്‌ഘാടനം ചെയ്യും. നാളെ 9.30 നു പ്രതിനിധി സമ്മേളനം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉദ്ഘാടന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉദഘാടനം ചെയ്യും. വൈകീട്ട് യാത്രയയപ്പ് യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 31 നു സംസ്ഥാന കൗൺസിൽ പ്രവർത്തന രൂപരേഖ ചർച്ചയും സംസ്ഥാന സമിതി യോഗവും നടക്കുമെന്ന് എച്ച്എഎസ്എടിഎ സംസ്ഥാന പ്രസിഡന്റ് എ.രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സാബുജി വർഗീസ്, സംസ്ഥാന സെക്രട്ടറി കെ. സനോജ് എന്നിവർ അറിയിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967876