ബിഎസ്സി നഴ്സിങ് പഠിക്കാന്‍ ഇനി സയന്‍സ് ഗ്രൂപ്പ് വേണ്ട


ബി എസ് എസി നഴ്സിങ് പഠനത്തിന് ഇനി മുതല്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണം എന്ന നി ന്ധന ഒഴിവാക്കി. ആര്‍ട്സ്, കൊമേഴ്സ് വിദ്യാര്‍ഥികള്‍ക്കും ബി എസ് സി നഴിസിങ് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങി. ഇന്ത്യന്‍ നഴിസിങ് കൗണ്‍സില്‍ ഇതിനുവേണ്ട നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.
ബി എസ് സി നഴ്സിങ്ങിനുള്ള പ്രവേശന പരീക്ഷ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും എഴുതാന്‍ സാധിക്കുന്ന കരടു ചട്ടത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. കരടു ചട്ടത്തില്‍ വിദഗ്ധരില്‍നിന്ന് കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുണ്ടായി. ഇതു നിയമമായി മാറുമ്പോള്‍ പ്ലസ് ടുവിന് മാനവിക വിഷയങ്ങള്‍ പഠിച്ചവര്‍ക്കും ബിഎസ് സി നഴ്സിങ്ങിനു ചേരാനുള്ള സാഹചര്യമാണ് രൂപപ്പെടുന്നത്. പ്ലസ് ടു പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കായിരിക്കും പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യതാ മാനദണ്ഡമായി നിശ്ചയിക്കുക. 2021 ആകുന്നതോടെ രാജ്യത്ത് ജനറല്‍ നഴ്സിങ് അവസാനിപ്പിക്കാനാണ് തീരുമാനം. ഇതോടെ ശാസ്ത്ര ഇതരവിഷയങ്ങള്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് നഴ്സിങ് പഠിക്കാനുള്ള അവസരം നഷ്ടപ്പെടും. ഇങ്ങനെ പഠിച്ച ധാരാളം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ നിരവധി ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ട്. ഈ അവസരം ജനറല്‍ നഴ്സിങ് നിറുത്തലാക്കുന്നതോടെ
ശാസ്ത്ര ഇതര വിഷയങ്ങള്‍ പ്ലസ്ടു വിന് പഠിച്ചവര്‍ക്ക് നഷ്ടമാകും. ഇതു പരിഹരിക്കാനാണ് പ്ലസ് ടുവിന് ഏതു വിഷയം പഠിച്ചാലും ബി എസ്സി നഴ്സിങ് പഠിക്കാനും അതിനു ചട്ടത്തില്‍ ഭേദഗതി ചെയ്യാനും നഴ്സിങ്
കൗണ്‍സില്‍ തീരുമാനിച്ചത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754672