ഐസറില്‍ പ്രവേശനം നേടാന്‍

ഐസറില്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) അഭിരുചിപ്പരീക്ഷ 2020
മേയ് 31 ന് രാവിലെ 9 മുതല്‍ 12 വരെ നടക്കുന്നതാണ്. പരീക്ഷാ സിലബസ്(മാത്തമാറ്റിക്സ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി) www.iseradmission.in ല്‍ ലഭിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. അപേക്ഷ നല്‍കേണ്ട തിയ്യതി 2020 മാര്‍ച്ച് 23 മുതലാണ്.
5 വര്‍ഷത്തെ ബാച്ച്ലര്‍ ഓഫ് സയന്‍സ് (ബിഎസ്), മാസ്റ്റര്‍ ഓഫ് സയന്‍സ് (എംഎസ്), ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാം ബര്‍ഹാംപൂര്‍, ഭോപ്പാല്‍, കൊല്‍ക്കത്ത, മൊഹാലി, പുണെ, തിരുപ്പതി, തിരുവനന്തപുരം ഐസറുകളിലുണ്ട്. ബയോളജിക്കല്‍, കെമിക്കല്‍, ഫിസിക്കല്‍, മാത്തമാറ്റിക്കല്‍, ജിയോളജിക്കല്‍, എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് തുടങ്ങിയവയാണ് വിവിധ ക്യാംപസുകളിലായുള്ള പ്രോഗ്രാമുകള്‍.ഭോപ്പാലില്‍ രണ്ട്, നാല് വര്‍ഷ ബിഎസ് ബിരുദ കോഴ്സുകളും (എന്‍ജിനീയറിങ് സയന്‍സസ്, ഇക്കണോമിക് സയന്‍സ്) ലഭ്യമാണ്.

പ്രവേശന വഴികള്‍

1. കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെവിപിവൈ) 2020 -21 ല്‍ ഫെല്ലോഷിപ്പ് തുടങ്ങുന്നവര്‍ക്ക്
2. ജോയന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ്. കോമണ്‍/കാറ്റഗറി റാങ്ക് പതിനായിരത്തിനകം
3. സ്റ്റേറ്റ് - സെന്‍ട്രല്‍ ബോർഡ് 2019,2020 വര്‍ഷത്തില്‍ സയന്‍സ് സ്ട്രീമില്‍ പ്ലസ്ടു ജയം

ഇവര്‍ അഭിരുചി പരീക്ഷ എഴുതണം. കെവിപിവൈ ചാനല്‍ അപേക്ഷ ഏപ്രില്‍ 24 മുതലും ജെഇഇ അഡ്വാന്‍സ്ഡ് ചാനല്‍ അപേക്ഷ ജൂണ്‍ ഒന്നു മുതലും നല്‍കാം. ഐസര്‍ പ്രവേശനം തേടുന്നവര്‍ക്ക് പ്ലസ്ടു ബോർഡിനനുസരിച്ച് കാറ്റഗറി പ്രകാരമുള്ള കട്ട് ഓഫ് മാര്‍ക്ക് പ്ലസ്ടു തലത്തില്‍ ഉണ്ടായിരിക്കണം. ജെഇഇ അഡ്വാന്‍സ്ഡ് ചാനല്‍ വഴി എന്‍ജിനീയറിങ് വിഷയത്തിലെ പ്രവേശനത്തിന് പ്ലസ്ടു തലത്തില്‍ 75 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും. പട്ടികജാതി/ഭിന്നശേഷിക്കാര്‍ക്ക് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iseradmission.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967762