കൊറോണ വൈറസുകള്‍

കൊറോണ വൈറസുകള്‍
1. ഹ്യൂമന്‍ കൊറോണ വൈറസ്229E(HCoV-229E-1960
2. ഹ്യൂമന്‍ കൊറോണ വൈറസ് OC43(HCoV- OC43-1960
3. സാര്‍സ് (sars-cov) -2003
4. ഹ്യൂമന്‍ കൊറോണ വൈറസ് NL3(HCoV-NL63)-2004-16
5. ഹ്യൂമന്‍ കൊറോണ വൈറസ് HKU1(HCOV-HKU1-2005-10
6. മെര്‍സ് (MERS-COV) -2012
7. COVID- 19 – 2019
ഇപ്പോള്‍ മനുഷ്യരാശിയെ ഞെട്ടിച്ചിരിക്കുന്ന കോവിഡ്-19 എന്ന കൊറോണ വൈറസ് കൂടുതല്‍ അപകടകാരിയാണ്. ഫെബ്രുവരി 11 ന് ലോകാരോഗ്യ സംഘടനയാണ് ഈ പേര് നല്‍കിയത്. corona virus decease -19 ന്‍റെ ചുരുക്കപ്പേരാണ് covid- 19. 2003 ല്‍ സാര്‍സ്, 2012 ല്‍ മെര്‍സ് എന്നീ രോഗങ്ങള്‍ക്കു കാരണമായതും കൊറോണ വൈറസ് തന്നെയാണ്. കൊറോണ വൈറസിന്‍റെ ജനിതകഘടകം ഒറ്റ ഇഴയുള്ള ആര്‍. എന്‍.എ. (single stranded RNA Genomess RNA) ആണ്.
ജലദോഷം മുതല്‍ സാര്‍സ് (Sars-severe Act Respiratory syndrome), മെര്‍സ്, (mers-Middle East Respiratory Syndrome) തുടങ്ങിയ മാരകരോഗങ്ങള്‍ക്കുവരെ കാരണമായേക്കാവുന്ന വൈറസുകളുടെ കുടുംബമാണ് കൊറോണ. പശു, പന്നി തുടങ്ങിയ മൃഗങ്ങളില്‍ അതിസാരമുണ്ടാക്കുന്ന (diarrhoea) ഈ രോഗാണു കോഴികളില്‍ ശ്വാസകോശരോഗങ്ങളാണു ഉണ്ടാക്കുക. കിരീടം, പ്രഭാവലയം എന്നീ അര്‍ഥങ്ങളുള്ള 'കൊറോണ' യെന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത്. കിരീടം പോലെ തോന്നിക്കുന്ന ഒരാവരണം വൈറസിനു ചുറ്റും ഉള്ളതിനാലും, സൂര്യന്‍റെ പ്രഭാവലയത്തോട് രൂപസാദൃശ്യം ഉള്ളതിനാലുമാണ് ഈ പേര് വന്നത്. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്ന സ്യൂണോട്ടിക് (Zoonotic) വൈറസാണ് കൊറോണ. ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ പടരുന്ന രോഗങ്ങളാണ് സ്യൂണോട്ടിക് രോഗങ്ങള്‍. അണുബാധയുണ്ടായ കോഴിക്കുഞ്ഞുങ്ങളുടെ ശ്വാസകോശത്തില്‍ നിന്നും ജലദോഷം പിടിപെട്ട മനുഷ്യരുടെ മൂക്കില്‍ നിന്നുമാണ് ആദ്യമായി ഈ വൈറസുകളെ തിരിച്ചറിഞ്ഞത്. ഹ്യൂമന്‍ കൊറോണവൈറസ് 229E, ഹ്യൂമന്‍ കൊറോണ വൈറസ് OC43 എന്നിവയായിരുന്നു അവ. 2019 ഡിസംബറില്‍ കണ്ടെത്തിയ COVID-19 ഉള്‍പ്പടെ ഏഴുതരം കൊറോണ വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയും തുള്ളികളിലൂടെയുമാണ് ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പ്രധാനമായും പകരുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967738