കുളികൾക്കുവേണം വേണം പ്രത്യേക ശ്രദ്ധ


കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ

വൈദ്യസഹായം തേടുക. ചില പ്രദേശങ്ങളിൽ ഈ സമയത്ത് ഫ്ലൂ സാധാരണയാണ്. അതിനാൽ കോവിഡ് 19 ന്റെ ലക്ഷണങ്ങളായ പനിയും ചുമയും ഫ്ലൂ കാരണമുള്ളതാകാനും സാധ്യതയുണ്ട്. കുട്ടികളിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാനുള്ള സാധ്യത തടയാൻ പൊതുസ്ഥലങ്ങളിൽ വിടാതിരിക്കുന്നതുപോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.

ഇന്റർനെറ്റും സാമൂഹിക മാധ്യമങ്ങളും

ഈ സ്രോതസുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ പലപ്പോഴും പരസ്പരവിരുദ്ധവും ചിന്താക്കുഴപ്പമുണ്ടാകുന്നതുമാണ്. ഇത്തരം തെറ്റായവിവരങ്ങൾ കുട്ടികളെ സ്വാധീനിക്കാം. കൃത്യമായ വസ്തുതകളും കണക്കുകളും ഏറ്റവും പുതിയ വിവരങ്ങളുമറിയാൻ അങ്ങേയറ്റം വിശ്വസ്തമായ സ്രോതസുകളെ മാത്രം ആശ്രയിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ലോകാരോഗ്യ സംഘടന, യുണിസെഫ് എന്നിവയുടെ വെബ്സൈറ്റുകൾ ഇതിന് ഉദാഹരണമാണ്.

പരിശീലിപ്പിക്കാം ആരോഗ്യശീലങ്ങൾ

കുട്ടികൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതടക്കമുള്ള വ്യക്തിശുചിത്വ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു കൊണ്ട് മുഖം മറയ്ക്കുന്നതുപോലുള്ള ശുചിത്വ ശ്വസനശീലങ്ങൾ പരിശീലിപ്പിക്കുക. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കുന്നതിലൂടെ രോഗമുണ്ടാക്കുന്ന മറ്റു വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും കുട്ടികൾ സുരക്ഷിതരായിരിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752349