പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ജോലിസാധ്യതകൾ


ബിഡിഎസുകാരൻ ഡെന്റൽ സർജറി ചെയ്യുമെന്നു പറയുംപോലെ കിറുകൃത്യമായി നിങ്ങളുടെ കാര്യത്തിൽ ഒരൊറ്റ ജോലി ചൂണ്ടിക്കാട്ടാൻ കഴിയില്ല. പക്ഷേ, ദേശീയവികസനത്തിനു പ്രാധാന്യമേറി വരുന്ന സാഹചര്യത്തിൽ, പല മേഖലകളിലും സേവനമനുഷ്ഠിക്കാൻ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രാവീണ്യം ആർജിച്ചവർക്ക് അവസരമുണ്ട്. ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവിൽ സർവീസസിൽ കടക്കാനുള്ള മെയിൻ പരീക്ഷയിലെ ഒരു ഓപ്ഷനൽ വിഷയം പബ്ലിക് അഡ്മിനിസ്ട്രേഷനാണ്. യുജിസി നെറ്റ് എന്ന പരീക്ഷയെഴുതി സർവകലാശാല/കോളജ് അധ്യാപക ജോലിക്കും ഫെലോഷിപ്പോടെ ഗവേഷണത്തിനും യോഗ്യത നേടാം.
പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പരിശീലന, ഗവേഷണങ്ങൾ നടത്തിവരുന്ന ദേശീയ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ–www.iipa.org.in. സാമൂഹിക പ്രവർത്തനത്തിനു നോൺ–ഗവൺമെന്റൽ ഓർഗനൈ‌സേഷനുകൾ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നുണ്ട്. അവയിൽ പങ്കാളികളാകാനും ശ്രമിക്കാം. മാനേജ്മെന്റിലും പൊതുഭരണരംഗത്തും സമർഥമായി പ്രവർത്തിക്കാനും ഈ യോഗ്യത സഹായിക്കും....


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759455