സംസ്ഥാനത്ത് പരീക്ഷകൾ കേന്ദ്രാനുമതി ലഭിച്ചശേഷം

മേയ് 3 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതു കേന്ദ്രം വിലക്കിയ സാഹചര്യത്തിൽ കേന്ദ്രാനുമതി ലഭിക്കുകയും വാഹന സൗകര്യം പുനഃസ്ഥാപിക്കുകയും ചെയ്ത ശേഷമേ സംസ്ഥാനത്തു പരീക്ഷകൾ നടത്തൂ. ലോക്ഡൗൺ കഴിഞ്ഞു സ്ഥിതി മെച്ചപ്പെട്ട ശേഷം ചെറിയ ഇടവേള കൂടി കഴിഞ്ഞാകും എസ്എസ്എൽസി, ഹയർസെക്കൻഡറി, സർവകലാശാലാ പരീക്ഷകള്‍ നടത്തുക. ജില്ലകൾ തമ്മിലുള്ള പൊതു ഗതാഗതം പുനഃസ്ഥാപിച്ചാലേ അധ്യാപകർക്കു പരീക്ഷാ ജോലിക്ക് എത്താനാകൂ.
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മൂല്യനിർണയവും പൂർത്തിയാക്കിയാലേ പുതിയ അധ്യയന വർഷം തുടങ്ങാനാകൂ. മേയിൽ പരീക്ഷ നടത്തിയാൽ ജൂൺ ആദ്യം ഫലം പ്രഖ്യാപിക്കാമെന്നാണു പ്രതീക്ഷ.
സർവകലാശാലാ പരീക്ഷാ നടത്തിപ്പും അക്കാദമിക് പ്രവർത്തനവും പഠിക്കാനുള്ള ആറംഗ സമിതി അധ്യക്ഷനായി ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാലിനെ നിയമിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാകും സർവകലാശാലാ പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759411