കരിയർ ഗൈഡൻസ്​ ക്ലാസുകൾ

പ​ത്താം ക്ലാ​സും പ്ല​സ് ടു​വും ജ​യി​ച്ചി​ട്ട് ഏ​തു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ഇ​ഷ്​​ട​പ്പെ​ട്ട ജോ​ലി കി​ട്ടാ​നാ​യി ഏ​തു കോ​ഴ്സി​നാ​ണ് ചേ​രേ​ണ്ട​തെ​ന്നും അ​റി​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ്​ അ​ഡോ​ള​സ​ൻ​റ് കൗ​ൺ​സ​ലി​ങ് സെ​ല്ലാ​ണ് ലോ​ക്ഡൗ​ൺ​കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് ‘ദി​ശ​യ​റി​യാം’ എ​ന്ന പേ​രി​ൽ ഫോ​ൺ വ​ഴി നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്.
ഓ​രോ ജി​ല്ല​യി​ലും ഉ​ന്ന​ത പ​രി​ശീ​ല​നം ല​ഭി​ച്ച ഗൈ​ഡുകളാണ് സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. വി​വി​ധ കോ​ഴ്സു​ക​ൾ, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ, പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ, ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ, സ്കോ​ള​ർ​ഷി​പ്പി​നു​ള്ള സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​ശ​യ​ങ്ങ​ളു​ന്ന​യി​ക്കാം. ഓ​ൺ​ലൈ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യാ​യ കെ-​ഡാ​റ്റി​ൽ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​നും അ​വ​സ​ര​മു​ണ്ട്.
വീ​ട്ടി​ൽ ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള ക​മ്പ്യൂ​ട്ട​ർ അ​ല്ലെ​ങ്കി​ൽ ടാ​ബ്​​ല​റ്റ് ഉ​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. വാ​ട്സ്ആ​പ്​ വി​ഡി​യോ കോ​ൾ ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.
18004252843 എ​ന്ന ടോൾ ഫ്രീ ന​മ്പ​റി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു വ​രെ വി​ളി​ക്കാം. 9495785006, 9745505068 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ചാ​ൽ ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശം കി​ട്ടും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759244