എ​ൻ​ജി​നീ​യ​റി​ങ് പ്രവേശന യോഗ്യതയിൽ ഇളവ്

സം​സ്​​ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സ്​ പ്ര​വേ​ശ​ന യോ​ഗ്യ​ത​യി​ൽ ഇ​ള​വി​ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇൗ ​വ​ർ​ഷം മു​​ത​ൽ ബി.​ടെ​കിന്​ പ്ര​വേ​ശ​ന​ പ​രീ​ക്ഷ​യി​ലെ വി​ജ​യ​ത്തി​നു​ പു​റ​മെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മാ​ത്​​സ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യി​ൽ ഒ​ന്നി​ച്ച്​ 45 ശ​ത​മാ​നം മാ​ർ​ക്ക് മ​തി​യാ​കും.
നി​ല​വി​ൽ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റി​ലും സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ മെ​റി​റ്റ്​ സീ​റ്റി​ലും പ്ര​വേ​ശ​ന​ത്തി​ന്​ മാ​ത്​​സി​ന്​ പ്ര​ത്യേ​ക​മാ​യും മാ​ത്​​സ്, ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ൾ​ക്ക്​ ഒ​ന്നി​ച്ചും 50 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. ഇ​താ​ണ്​ അ​ഖി​േ​ല​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​​െൻറ (എ.​െ​എ.​സി.​ടി.​ഇ) മാ​ന​ദ​ണ്ഡ​പ്ര​കാ​രം മൂ​ന്ന്​ വി​ഷ​യ​ങ്ങ​ളി​ലും ഒ​ന്നി​ച്ച്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ എ​ന്ന രീ​തി​യി​ൽ ഇ​ള​വ്​ ചെ​യ്യു​ന്ന​ത്.
പ്ര​ഫ​ഷ​ന​ൽ കോ​ഴ്​​സ്​ പ​രീ​ക്ഷ പ​രി​ഷ്​​ക​ര​ണം സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ​േയാ​ഗ​ത്തി​​െൻറ ശി​പാ​ർ​ശ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ സ്വാ​ശ്ര​യ​ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്​​മ​െൻറ്​ ക്വോ​ട്ട പ്ര​വേ​ശ​ന യോ​ഗ്യ​ത മൂ​ന്ന്​ വി​ഷ​യ​ങ്ങ​ളി​ലും ഒ​ന്നി​ച്ച്​ 45 ശ​ത​മാ​നം മാ​ർ​ക്കാ​ക്കി​യി​രു​ന്നു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759471