മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (മാറ്റ്) ഈ വർഷം വീട്ടിലിരുന്നും എഴുതാം

രാജ്യത്തെ 600 ബിസിനസ് സ്കൂളുകളിലെ എംബിഎ പഠനത്തിനുള്ള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (മാറ്റ്) അപേക്ഷകർക്ക് വീട്ടിലിരുന്നും പരീക്ഷയെഴുതാൻ അവസരം. കോവിഡ് ലോക്ഡൗൺ സാഹചര്യത്തിൽ ഈ വർഷത്തെ പരീക്ഷയ്ക്കു മാത്രമാണിത്. നിർമിതബുദ്ധി അടിസ്ഥാനമായുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെയാവും വീട്ടിലിരുന്നു പരീക്ഷയെഴുതുന്നവരെ നിരീക്ഷിക്കുകയെന്ന് പരീക്ഷയുടെ ചുമതലയുള്ള ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ ഡയറക്ടർ ജനറൽ രേഖ സേഥി അറിയിച്ചു. വെബ്ക്യാമും കംപ്യൂട്ടറും നിശ്ചിത വേഗത്തിലുള്ള ഇന്റർനെറ്റ് കണക‍്ഷനുമുള്ളവർക്ക് വീട്ടിലിരുന്നുള്ള പരീക്ഷാവസരം തിരഞ്ഞെടുക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759259