ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങി..

ലോക്ഡൗൺ മൂലം പൊതുഗതാഗതം ഇല്ലെങ്കിലും ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയം 88 ക്യാംപുകളിലായി ഇന്നു തുടങ്ങുന്നു. അധ്യാപകരുടെ പ്രതിഷേധത്തിനിടെയാണു മൂല്യനിർണയം.ക്യാംപുകൾ രാവിലെ 9.30 മുതൽ 4.30 വരെയായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എങ്കിലും നേരത്തേ എത്താൻ താൽപര്യമുള്ളവർക്ക് കൂടുതൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താം. പ്രതിഷേധത്തിലുള്ള അധ്യാപക സംഘടനാ നേതാക്കളുമായി മന്ത്രി സി.രവീന്ദ്രനാഥ് ചർച്ച നടത്തി. ആരെയും നിർബന്ധിക്കില്ലെന്നും കഴിയുന്നവരെല്ലാം പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഹോട്സ്പോട്ടിലുള്ള രണ്ടു സ്കൂളും കോവിഡ് പുനരധിവാസ കേന്ദ്രങ്ങളായ രണ്ടു സ്കൂളും ഒഴിവാക്കിയതിനാലാണു ക്യാംപുകളുടെ എണ്ണം 88 ആയി കുറഞ്ഞത്. ഇനി പൂർത്തിയാക്കാനുള്ള പരീക്ഷകൾ നടന്നു കഴിഞ്ഞാലുടൻ മൂല്യനിർണയം നടത്തി പരമാവധി വേഗം ഫലം പ്രസിദ്ധീകരിക്കുകയാണു ലക്ഷ്യമെന്നും ഡയറക്ടർ അറിയിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752375