ഇനി പഠനം ഓൺലൈൻ വഴി

സംസ്ഥാനത്തെ കോളജുകളിൽ ജൂൺ ഒന്നിനു തന്നെ അധ്യയനം തുടങ്ങാൻ തീരുമാനം. ക്ലാസുകൾ ഓൺലൈൻ വഴി ആയതിനാൽ കോളജിൽ എത്തേണ്ടതില്ല. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെക്കുറിച്ചു പിന്നീടു തീരുമാനിക്കും.സ്കൂളുകളിലും ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇത് എങ്ങനെ നടപ്പാക്കുമെന്നു വിശദീകരിച്ചില്ല. സ്കൂൾ വിദ്യാർഥികൾക്കു ജൂൺ ഒന്നു മുതൽ വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ ഉണ്ടാകുമെന്നു നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.എൽഎൽബി ത്രിവത്സര കോഴ്സിന്റെ പ്രവേശന പരീക്ഷ ജൂൺ 13 നും പഞ്ചവത്സര കോഴ്സിന്റെ പ്രവേശന പരീക്ഷ ജൂൺ 14 നും നടത്താൻ മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗം തീരുമാനിച്ചു. എംബിഎ പ്രവേശന പരീക്ഷ ജൂൺ 21 ന് ആണ്. അപേക്ഷകർ കുറവായതിനാൽ ഇതെല്ലാം ഓൺലൈൻ വഴി ആയിരിക്കും. എംസിഎ പ്രവേശന പരീക്ഷ ജൂലൈ നാലിനും എൽഎൽഎം പ്രവേശന പരീക്ഷ ജൂൺ 28 നും നടത്തും.പോളിടെക്നിക് കോഴ്സ് പാസായവർക്ക് ലാറ്ററൽ എൻട്രിയിലൂടെ രണ്ടാം വർഷ ബിടെക് കോഴ്സിനു ചേരാൻ ഇത്തവണ പ്രവേശന പരീക്ഷയ്ക്കു പകരം മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നൽകും. പോളിടെക്നിക്കുകളിൽ അവസാന വർഷ പരീക്ഷ എഴുതുന്നവർക്ക് വീടിനടുത്തുള്ള പോളിയിൽ പരീക്ഷയെഴുതാം. അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759307