എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷകളിൽ മാറ്റമില്ല

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. എ​സ്.​എ​സ്.​എ​ൽ.​സി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ മേ​യ്​ 26 മു​ത​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി 27 മു​ത​ലും ന​ട​ക്കും.ലോ​ക്​​ഡൗ​ൺ നീ​ട്ടു​ക​യും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ 31 വ​രെ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നു മാ​ർ​ഗ​നി​ർ​ദേ​ശം വ​രി​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ മാ​റ്റു​ന്ന​ത്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ആ​ലോ​ചി​ച്ചി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. എ​ന്നാ​ൽ, പ​രീ​ക്ഷ മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ധാ​ര​ണ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നു​ള്ള ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​നും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ധാ​ര​ണ​യാ​യി. ഇ​തി​​െൻറ ഭാ​ഗ​മാ​യി സ്​​കൂ​ളു​ക​ൾ തു​റ​ന്ന്​ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759458