ഗ്വാളിയര്‍: എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം

എ.ബി. വാജ്പേയ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) - ഗ്വാളിയര്‍, എം.ബി.എ., എം.ബി.എ.-ബിസിനസ് അനലറ്റിക്‌സ് എന്നീ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനിയറിങ്/ടെക്നോളജി ബാച്ച്ലര്‍ ബിരുദം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് മാസ്റ്റേഴ്സ്, മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി ബിരുദത്തിന് പഠിച്ചശേഷം നേടിയ, സയന്‍സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, കൊമേഴ്സ് മാസ്റ്റേഴ്സ് ബിരുദം എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമില്‍ ഫസ്റ്റ് ക്ലാസ്/തത്തുല്യം വേണം. കാറ്റ്/മാറ്റ്/സി മാറ്റ്/ജി.മാറ്റ് സ്‌കോര്‍ വേണം.യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ www.iiitm.ac.in വഴി മേയ് 29 വരെ നല്‍കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759193