എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റി. സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകും. പരീക്ഷകൾ ജൂൺ മാസത്തിൽ നടത്താനാണ് മന്ത്രിസഭയുടെ തീരുമാനം. പരീക്ഷ നീട്ടാൻ തീരുമാനിച്ചത് ആശ്വാസകരമാണെന്ന് രക്ഷിതാക്കളുടെ പക്ഷം. ലോക്ഡൗൺ നീട്ടുന്ന സാഹചര്യം ഉണ്ടായാൽ പരീക്ഷ നടത്താനുള്ള അനുമതി നൽകാമെന്ന കേന്ദ്ര ഉറപ്പിനെത്തുടർന്നാണ് പരീക്ഷ മാറ്റിയതെന്ന് അധികൃതർ പറയുന്നു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര മാർഗ നിർദേശം ജൂൺ ആദ്യവാരം വരും. അതിന് ശേഷം തീയ്യതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ നടക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുട്ടികൾ പരീക്ഷ എങ്ങനെ എഴുതുമെന്ന കാര്യത്തിലും വ്യക്തത ഇല്ലായിരുന്നു. ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷ എങ്ങനെ നടത്തുമെന്നും അറിയിപ്പുണ്ടായിരുന്നില്ല. എസ്എസ്എൽസി പരീക്ഷകൾ മെയ് 26, 27, 28 തീയതികളിൽ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചത്. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്താനും തീരുമാനിച്ചിരുന്നു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752320