പരീക്ഷകൾ അടുത്തയാഴ്ച തന്നെ


എസ്എസ്എൽസി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല. എല്ലാ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കും. പ്രത്യേകമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരമുണ്ടാക്കും. 
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് അനുമതി നൽകിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇയുടെയും അഭ്യര്‍ഥന മാനിച്ചാണ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തിൽ ഇളവ് നല്‍കി ഉപാധികളോടെ പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്.
അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് ധരിക്കണം. പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്കാനിങ്, സാനിറ്റെസര്‍ സൗകര്യം ഒരുക്കണം. വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ ഒരുക്കണം തുടങ്ങിയ ഉപാധികളാണ് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്കയച്ച ഉത്തരവില്‍ പറയുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759262