ഹോളിഗ്രേസ് കോളേജ് മാള യില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍

തൃശ്ശൂര്‍ ജില്ലയില്‍ മാളയിലെ പ്രശസ്ത അഫിലിയേറ്റഡ് കോളേജ് ആയ ഹോളിഗ്രേസ് കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ ആരംഭിക്കുന്നു. ത്രിവത്സര ഡിഗ്രി / ഡിപ്ലോമ കോഴ്സുകളും ഇന്‍റര്‍ നാഷണല്‍ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോഴ്സുകളും ഇവിടെ തുടങ്ങുന്നു. 2020-21 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങി. പ്രശസ്ത ഹോട്ടല്‍ മാനേജ്മെന്‍റ് സ്ഥാപനമായ സെന്‍റ് അല്‍ഫോന്‍സ കോളേജുമായി സഹകരിച്ചാണ് ഇവിടെ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ തുടങ്ങുന്നത്. വിദേശത്തും സ്വദേശത്തും ഇന്‍റേണ്‍ഷിപ് സൗകര്യം, പ്ലേസ്മെന്‍റ് അസിസ്റ്റെന്‍സ്, പാര്‍ട്ട് ടൈം ജോലി സൗകര്യം, തുടങ്ങി വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഭാവി ഉറപ്പാക്കാവുന്നതും പഠനച്ചെലവ് കുറയ്ക്കാന്‍ സഹായകരവുമായ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കുന്നതാണ്. മികച്ച പ്ലേ ഗ്രൗണ്ട്, അഡ്വഞ്ചര്‍ ടൂര്‍, സ്വിമ്മിങ് പൂള്‍, കുതിര സവാരി തുടങ്ങി നിരവധി സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് കാലാവധിയില്‍ ഇവിടെ കിട്ടും. അക്കാദമിക് കാര്യങ്ങളില്‍ ഇന്ത്യയിലെ മികച്ച വ്യക്തിത്വങ്ങളായ ശ്രീ. ജിജിതോംസണ്‍ ഐഎഎസ് (മുന്‍ ചീഫ് സെക്രട്ടറി, ഗവണ്‍മെന്‍റ ് ഓഫ് കേരള) ഡോ.എം.അബ്ദുള്‍ സലാം (മുന്‍ വൈസ് ചാന്‍സലര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവരുടെ മാര്‍ഗനിര്‍ദേശകത്വം ഹോളിഗ്രേസിനുണ്ട്. ഡോ. രവീന്ദ്രനാഥ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രോ-വൈസ് ചാന്‍സലര്‍) ആണ് ഇപ്പോഴത്തെ സി.ഇ.ഒ. അക്കാദമിക് രംഗത്ത് ഏറ്റവും പ്രമുഖരായവരുടെ ഈ നേതൃത്വം കോളേജിനെ മികച്ച നിലവാരത്തിലേക്കുയര്‍ത്തുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും 24 കിലോ മീറ്റര്‍ ആണ് ഹോളിഗ്രേസ് കോളേജിലേക്കുള്ള ദൂരം. പ്രവേശനത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും മൊബൈല്‍: 9400696969, 9400929292


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754374