ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രീസ്

ഇന്ന് ടുറിസം മേഖല ലോകമെങ്ങും സീമകളില്ലാത്ത മറ്റെല്ലാ വ്യവസായങ്ങളെക്കാള്‍ വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് ഹോട്ടലും അതുപോലെ തന്നെ റിസോര്‍ട്ടുകളും ഈ വ്യവസായത്തിന് ഒഴിച്ചു കൂടാനാവാത്ത ഒരു ഭാഗമായിത്തീര്‍ന്നിരിക്കുന്നു. വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള മാനവികശേഷിയാണ് ഈ സേവന വ്യവസായരംഗത്തിന്‍റെ വിജയരഹസ്യം. ഈ രംഗത്തെ ഉദ്യോഗാര്‍ഥികള്‍ക്ക് വളരെ മാന്യമായ സംഭാഷണശൈലിയും, ആകര്‍ഷണീയമായ രൂപഭാവവും, ആത്മാര്‍ഥതയുള്ള പ്രവര്‍ത്തന ശൈലിയും ആവശ്യമാണ്. ഏതു പ്രതികൂല സാഹചര്യമാണെങ്കിലും പുഞ്ചിരിയോടെ നേരിടാനുള്ള മനഃസാന്നിധ്യം ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഈവിധ ഗുണനിലവാരമുള്ള ഉദ്യോഗസ്ഥര്‍ക്ക് ആകര്‍ഷണീയമായ വേതനവും മറ്റു സൗകര്യങ്ങളും ലഭ്യമാണ്. ഒരു ഹോട്ടല്‍ അല്ലെങ്കില്‍ റിസോര്‍ട്ടിനു സൗകര്യപ്രദമായ താമസം, സ്വാദിഷ്ടവും ആരോഗ്യകരമായ ഭക്ഷണം, ശാരീരികവും മാനസികവുമായ ഉല്ലാസത്തിനുള്ള സൗകര്യങ്ങള്‍, ഗതാഗത സൗകര്യം, ചികിത്സാ സൗകര്യം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒഴിച്ചു കൂടാനാവാത്തതാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ സൗകര്യങ്ങളുടെ മാറ്റ് അനുസരിച്ചാണ് ഹോട്ടലുകള്‍ക്ക് ഓരോ പദവികള്‍ നല്കുന്നത്. ഏഴു നിലവാരങ്ങളിലാണ് ഇത്തരം ഹോട്ടലുകള്‍ നിലവിലുള്ളത്.
ഏക നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ പഞ്ചനക്ഷത്ര ഡീലക്സ് ഹോട്ടലുകള്‍ വരെ രാജ്യമെങ്ങും നിലകൊള്ളുന്നു. ഇത്തരം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഉല്ലാസ നൗകകള്‍ തുടങ്ങിയവയിലേക്ക് ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സേവന വ്യവസായ രംഗത്തിലെ പരിശീലനം ഇന്ന് നമ്മുടെ നാട്ടിലെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള അംഗീകൃത കലാലയങ്ങളില്‍ ലഭ്യമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ B.Sc In Hotel Management & Catering Science (3 വര്‍ഷ ബിരുദം) Bachelor in Hotel Management (4 വര്‍ഷ ബിരുദം) വിവിധ കലാലയങ്ങളില്‍ ലഭ്യമാണ്. ഹയര്‍ സെക്കണ്ടറി പാസ്സായവര്‍ക്ക് ഈ കോഴ്സുകളില്‍ ചേരാവുന്നതാണ്. 100 ശതമാനവും ജോലി ഉറപ്പായ ഈ കോഴ്സുകള്‍ക്ക് വിദ്യാഭ്യാസ വായ്പകളും ലഭ്യമാണ്. കൂടാതെ പഠിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അവസരമുണ്ട്. വിദ്യാഭ്യാസത്തോടൊപ്പം ഈ സേവന വ്യവസായത്തിലെ പ്രായോഗിക പരിജ്ഞാനവും ഇതു വഴി കരസ്ഥമാക്കാന്‍ കഴിയുന്നു.

എന്‍ ജി മേനോന്‍


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759344