സി.ബി.എസ്.ഇ. പരീക്ഷകൾ വിദ്യാർഥി എൻറോൾ ചെയ്ത സ്കൂളുകളിൽ തന്നെ നടക്കും

സി.ബി.എസ്.ഇ. പ്ലസ് ടു ശേഷിക്കുന്ന പരീക്ഷകൾ വിദ്യാർത്ഥികൾ എൻറോൾ ചെയ്ത സ്കൂളുകളിൽ തന്നെ നടക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഗ്രിയാൽ. ബോർഡ് പരീക്ഷകളുടെ ഫലം ജൂലൈ അവസാനത്തോടെ പ്രഖ്യപിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദ്യർഥികൾ കൂടുതൽ ദൂരം യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ആണ് അവർ എൻറോൾ ചെയ്തിരിക്കുന്ന സ്കൂളിൽ തന്നെ പരീക്ഷ നടത്തുന്നത്. വിദ്യാർഥികൾ സാമൂഹിക അകലം പാലിക്കാൻ ആവശ്യമായ നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ് പരീക്ഷകൾ ജൂലൈ 15 ന് പൂർത്തിയാകും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759404