ഓൺലൈൻ പഠനം എല്ലാവർക്കും സൗകര്യമൊരുക്കും

ടെലിവിഷനും മൊബൈൽഫോണുമില്ലാത്തവർക്കു ക്ലാസ് ലഭ്യമാക്കാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കകം ഒരുക്കുമെന്നും അതുവരെ ക്ലാസുകൾ ആവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ആദ്യ രണ്ടാഴ്ച ഓൺലൈൻ ക്ലാസ് സംവിധാനത്തിന്റെ പോരായ്മകൾ സർക്കാരിനു പഠിക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിദ്യാർഥിക്കും ഒരു പാഠഭാഗവും നഷ്ടപ്പെടില്ല എന്നും ക്ലാസ് കാണാൻ കഴിയാത്തവർ ആ വിവരം സ്കൂളിൽ അറിയിക്കണമെന്നും പറഞ്ഞു. ക്ലാസ് കാണാൻ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്കു വായനശാലകൾ, ക്ലബ്ബുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗകര്യം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങളും ജനകീയ കൂട്ടായ്മകളും സഹകരണ സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്.

എല്ലാ കേബിൾ നെറ്റ്‌വർക്കിലും വിക്ടേഴ്സ് ചാനൽ ലഭ്യമാക്കും. പാഠപുസ്തകങ്ങൾ ഉടൻ സ്കൂളുകളിലെത്തും. അറിയിപ്പു കിട്ടുന്ന മുറയ്ക്കു രക്ഷിതാക്കളിൽ ഒരാൾ സ്കൂളിലെത്തി വാങ്ങണം. കുട്ടിയെ കൂടെ കൊണ്ടുപോകേണ്ടതില്ല. സ്കൂളിൽ എത്തി വാങ്ങാൻ കഴിയാത്തവർക്കു പാഠപുസ്തകം വീട്ടിൽ എത്തിച്ചു നൽകും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754346