ഓൺലൈൻ പഠനത്തെക്കുറിച്ച് കൂടുതൽ അറിയാം

1 മുതൽ 12 വരെ ക്ലാസുകളിലെ (11 ഒഴികെ) കുട്ടികൾക്കു വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന പാഠഭാഗങ്ങൾ ‘ഫസ്റ്റ് ബെൽ’ എന്ന പേരിൽ വിക്ടേഴ്സ് ചാനൽ വഴിയും ഇന്റർനെറ്റ് വഴിയും ലഭ്യമാക്കും. രാവിലെ 8.30 മുതലാണു ക്ലാസ്. ഈയാഴ്ച പരീക്ഷണ സംപ്രേഷണമാണ്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിൽ ദിവസേന 30 മിനിറ്റാണു ക്ലാസ് (ദിവസം ഒരു വിഷയം). 8, 9 ക്ലാസുകളിൽ ഒരു മണിക്കൂർ (അര മണിക്കൂർ വീതം രണ്ടു പീരിയഡ് ). 10–ാം ക്ലാസിൽ ഒന്നര മണിക്കൂർ (മൂന്നു പീരിയഡ്). 12–ാം ക്ലാസിനു 2 മണിക്കൂർ (നാലു പീരിയഡ്). തത്സമയം കാണാൻ കഴിയാത്തവർക്കു പുനഃസംപ്രേഷണമുണ്ട്.ടിവിയില്ലെങ്കിൽ പോർട്ടലും (www.victers.kite.kerala.gov.in) ഫെയ്സ്ബുക്കും (facebook.com/Victerseduchannel) വഴി തൽസമയം ക്ലാസ് കാണാം. സംപ്രേക്ഷണത്തിനു ശേഷം യുട്യൂബ് ചാനലിലും (youtube.com/itsvicters) ക്ലാസുകൾ ലഭ്യമാകും. ഏതെങ്കിലും കുട്ടികൾക്കോ പ്രദേശത്തോ ക്ലാസുകൾ കാണാൻ പ്രയാസമുണ്ടെങ്കിൽ പ്രധാനാധ്യാപകർ, പിടിഎ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കണം. വിദൂരസ്ഥലങ്ങളിലുള്ളവർക്കായി ലാപ്ടോപ്പും പ്രൊജക്ടറും ഉപയോഗിച്ച് തൊട്ടടുത്തുള്ള സ്കൂളുകളിൽ ആഴ്ചയിലൊരിക്കൽ എല്ലാ ക്ലാസുകളും ഒരുമിച്ചു ലഭ്യമാക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്കൂളുകളി‍ൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ, ടെലിവിഷനുകൾ എന്നിവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് എത്തിച്ച് ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000759240