യു.ജി.സി നെറ്റ്​ ഉൾപ്പെടെയുള്ള പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടി

കോവിഡ്​ 19 ​ന്റെ സാഹചര്യത്തിൽ വിവിധ പരീക്ഷകളുടെ അപേക്ഷ തീയതി നീട്ടിയതായി നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചു. യു​.ജി.സി നെറ്റ്​, സി.എസ്​.​ഐ.ആർ നെറ്റ്​, ​​ഐ.സി.എ.ആർ, ഇഗ്​നോ ഓപ്പൺമാറ്റ്​, ജെ.എൻ.യു പ്രവേശന പരീക്ഷ തുടങ്ങിയവയുടെ അപേക്ഷ തീയതിയാണ്​ നീട്ടിയത്​. ജൂൺ മാസം 15 വരെ അപേക്ഷ സമർപ്പിക്കാം. മൂന്നാം തവണയാണ്​ അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത്​. നേരത്തേ മേയ്​ 31 വരെയായിരുന്നു. എൻ.ടി.എയുടെ വെബ്​സൈറ്റായ nta.ac.in വഴി അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ ജൂൺ 15 അഞ്ച്​ മണി വരെയും പരീക്ഷ ഫീസ്​ അന്നേദിവസം 11.50 വരെയും സമർപ്പിക്കാം. പുതുക്കിയ പരീക്ഷ തീയതിയും അഡ്​മിറ്റ്​ കാർഡ്​ ഡൗൺ​ലോഡ്​ ചെയ്യുന്ന തീയതിയും പിന്നീട്​ അറിയിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967591