കോവിഡിനുശേഷമുള്ള തൊഴിൽ സാധ്യതകൾ

തൊഴിലുകളും തൊഴിൽ മേഖലകളും അനുദിനം മാറുകയാണ്. ഒരു വലിയ സാമ്പത്തിക മാന്ദ്യമാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെ തൊഴിൽ മേഖലകൾക്കാണ് അടുത്ത അഞ്ചു വർഷത്തേക്ക് സാധ്യത ഉള്ളത് എന്ന് ചിന്തിക്കേണ്ടതുണ്ട്.
അടുത്ത കുറെ നാളത്തേയ്ക്ക് ധാരാളം സാധ്യതൾ ഉള്ള മേഖലയാണ് ഓൺലൈൻ ടീച്ചിങ്. സൂം വഴിയും, സ്കൈപ്പ് വഴിയും ഒക്കെ ക്ലാസുകൾ നടത്തി പലർക്കും സ്വയം പര്യാപ്തമായി ജോലി ചെയ്യാനുള്ള അവസരം കൂടിയാണ് വന്നിരിക്കുന്നത്. ഒരു ലാപ് ടോപ്പും, നല്ല ഇന്റർനെറ്റ് കണക്ഷനും, ഉണ്ടെങ്കിൽ വീട് തന്നെ ഒരു അന്തരാഷ്ട്ര ട്യൂഷൻ സെന്റർ ആയി വിപുലപ്പെടുത്തിയെടുക്കാം. അക്കാദമിക് വിഷയങ്ങൾ മാത്രമല്ല, ഡ്രം പഠിപ്പിക്കാം, സംഗീതം, ഗിറ്റാർ മുതൽ പല നോൺ അക്കാദമിക്ക് വിഷയങ്ങളും ഓൺലൈൻ ആയി പഠിപ്പിക്കാനുള്ള സാധ്യത ഉണ്ട്.
ഇനിയുള്ള കുറെ നാളുകൾ മെഡിക്കൽ, നഴ്സിംഗ്, പാരാ മെഡിക്കൽ രംഗങ്ങളിൽ ഉള്ളവർക്ക് കരിയർ വൈസ് നല്ല കാലമാണ്. വിദേശത്തേയ്ക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നവർക്കും ഇത് നല്ല ഒരു അവസരമാണ്. പല രാജ്യങ്ങളും ആരോഗ്യ പ്രവർത്തകർക്കുള്ള വിസ നിയമങ്ങളിൽ അയവുകൾ വരുത്തിയിട്ടുണ്ട്. ഡാറ്റ അനാലിസിസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, കംപ്യൂട്ടേഷണൽ മോഡലിംഗ് തുടങ്ങിയ മേഖലയിൽ ഇനി ഒരു വൻ കുതിപ്പ് പ്രതീക്ഷിക്കാം.
നിരന്തരം പഠിച്ചു കൊണ്ടിരിക്കുക. നിങ്ങൾ ജോലി ചെയ്യുന്ന ഏരിയയിൽ ഉണ്ടാകുന്ന ഡെവലപ്പ്മെന്റ് അറിഞ്ഞിരിക്കുക. നിങ്ങളുടെ ഇൻഡസ്ട്രിയിലെ ട്രെൻഡ് അനുസരിച്ച് പുതിയ മേഖലകളിൽ ട്രെയിനിങ് എടുക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001173614