പ്ലസ് വൺ, പ്ലസ് ടു പുതിയ അക്കാദമിക് കലണ്ടർ

രാജ്യത്തു കോവിഡ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വീട്ടിലിരുന്നുള്ള പഠനത്തിനു മുൻഗണന നൽകി പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കു ബദൽ അക്കാദമിക് കലണ്ടറുമായി മാനവശേഷി മന്ത്രാലയം. സിലബസിൽ നിന്നുള്ള ആശയങ്ങളും അധ്യായങ്ങളും ഉപയോഗിച്ചുള്ള ആഴ്ച തിരിച്ചു പഠനപ്രവർത്തനങ്ങളാണ് പ്രധാന പ്രത്യേകത. കുട്ടികളുടെ പഠനപുരോഗതി അധ്യാപകർക്കും രക്ഷിതാക്കൾക്കും വിലയിരുത്താൻ കഴിയുംവിധമാണു തയാറാക്കിയിരിക്കുന്നത്. കലാപഠനം, ശാരീരിക വ്യായാമങ്ങൾ, യോഗ മുതലായ പ്രായോഗിക പരിശീലനം ആവശ്യമുള്ള പഠന പ്രവർത്തനങ്ങളും കലണ്ടറിലുണ്ടെന്നു പ്രകാശനം ചെയ്തു കേന്ദ്രമന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചു. ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും വാട്സാപ്പ്, ഫെയ്സ്ബുക്, ട്വിറ്റർ, ഗൂഗിൾ തുടങ്ങിയവ ഉപയോഗിക്കാത്തവർക്കും ക്ലാസുകളെക്കുറിച്ച് എസ്എംഎസ്, വോയ്‌സ്‌ കാൾ എന്നിവ വഴി മാർഗനിർദേശങ്ങൾ നൽകണം. ഇക്കാര്യത്തിൽ മാതാപിതാക്കൾക്കു മാർഗനിർദേശം നൽകാൻ അധ്യാപകരെ സഹായിക്കുംവിധമാണ് കലണ്ടറെന്ന് സർക്കാർ അറിയിച്ചു. ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാ കുട്ടികളുടെയും ആവശ്യങ്ങൾക്കു കലണ്ടർ പര്യാപ്തമാണ്. ശബ്ദലേഖനങ്ങൾ, റേഡിയോ പ്രോഗ്രാമുകൾ, ദൃശ്യപരിപാടികൾ എന്നിവയിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000752345