സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടിവന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ നാലിനായിരിക്കും പരീക്ഷ. നേരത്തേ മേയ് 31ന് നടത്തുന്നതിനായിരുന്നു തീരുമാനം. സിവിൽ സർവീസ് മെയിൻ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.
പുതുക്കിയ തീയതി കഴിഞ്ഞ 20ന് തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ലോക്ഡൗൺ നീണ്ടതിനെ തുടർന്ന് യോഗം ചേരുന്നതും വൈകുകയായിരുന്നു. നാഷനൽ ഡിഫൻസ് അക്കാദമി പരീക്ഷ സെപ്റ്റംബർ ആറിന് നടക്കും. 2019 ൽ നടന്ന സിവിൽ സർവീസ് മെയിൻ പരീക്ഷ വിജയികൾക്കുള്ള വ്യക്തിത്വ പരിശോധനയ്ക്കുള്ള അവസാനവട്ട അഭിമുഖം ജൂലൈ 20 മുതൽ പുനരാരംഭിക്കും. ഓരോരുത്തരും ഹാജരാകേണ്ട തീയതി വ്യക്തിപരമായി അറിയിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000754480