കുസാറ്റ് പിജി ഫൈനൽ പരീക്ഷ

കോവിഡിന്റെ പശ്ചാത്തലത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അവസാന വർഷ/ സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾ ഈ മാസം 10 മുതൽ 25 വരെ ഓൺലൈനായി നടത്തും. സമയക്രമം അതതു വകുപ്പു മേധാവി/ പ്രിൻസിപ്പൽ തീരുമാനിക്കും. സ്മാർട്ഫോൺ, കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉണ്ടായിരിക്കണം. വീടുകളിൽ സൗകര്യമില്ലാത്തവർ മുൻകൂട്ടി അറിയിച്ചാൽ കോളജുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം. 5 മിനിറ്റ് ദൈർഘ്യമുള്ള വൈവയും ഉണ്ടാകും. പരീക്ഷാ നടത്തിപ്പിന് ഉന്നത ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക സെല്ലും മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
000967799